ശമ്പളമില്ല; മുട്ടയും മാസ്ക്കും വിറ്റ് അധ്യാപകർ
text_fieldsകോഴിക്കോട്: നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപകർ അനിശ്ചിതകാല ഉപവാസത്തിനൊപ്പം കോഴിമുട്ട വിറ്റും മാസ്ക് വിറ്റും പ്രതിഷേധത്തിൽ. കോഴിക്കോട് എൻ.എ.ടി.യു കേരളയുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്.
2016 മുതൽ വിവിധ അധ്യയന വർഷങ്ങളിൽ എയ്ഡഡ് സ്കൂളുകളിൽ സർക്കാർ തസ്തിക നിർണയം നടത്തി അംഗീകരിച്ച തസ്തികകളിൽ എല്ലാ യോഗ്യതയോടെയും നിയമനം നേടിയ ഇവർക്ക് ഒരുരൂപ പോലും പ്രതിഫലം ലഭിച്ചിട്ടില്ല. അഞ്ചു വര്‍ഷമായി പലരുടെയും മുന്നില്‍ കൈനീട്ടി ജീവിക്കേണ്ടിവന്ന കേരളത്തിലെ എയ്ഡഡ് സ്കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാരുടെ ദയനീയ അവസ്ഥ സര്‍ക്കാറിനെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു സമരരംഗത്തേക്ക് ഇറങ്ങുന്നതെന്ന് നിയമനാംഗീകാരം ലഭിക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ കൂട്ടായ്മ വ്യക്തമാക്കി.
കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ഇൗമാസം 14 മുതൽക്കാണ് അനിശ്ചിതകാല ഉപവാസം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.