ഓമശ്ശേരി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സഹായാഭ്യർഥന നടത്തി തട്ടിപ്പിന് ശ്രമം. ഓമശ്ശേരി ടി.സി. മുഹമ്മദ് സലീമിെൻറ പേരിലാണ് വ്യാജ അക്കൗണ്ട് നിർമിച്ച് അജ്ഞാതർ സഹായാഭ്യർഥന നടത്തിയത്.
സുഹൃത്ത് വിളിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് തെൻറ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വിവരം യൂനുസ് സലീം അറിയുന്നത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകി. വ്യാജ അക്കൗണ്ട് തിരിച്ചറിയണമെന്നും സലീം സുഹൃത്തുക്കളോട് അഭ്യർഥിച്ചു. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി പരാതികൾ അടുത്തകാലത്ത് ലഭിച്ചതായി പൊലീസ് സൈബർ സെൽ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.