ടൗ​ണി​ൽ മാ​ഞ്ഞു​പോ​യ സീ​ബ്രാ​ലൈ​നു​ക​ൾ

സീബ്രാലൈൻ മാഞ്ഞത് അപകടക്കെണിയാകുന്നു

ഓ​മ​ശ്ശേ​രി: സം​സ്ഥാ​ന​പാ​ത​യി​ൽ ഓ​മ​ശ്ശേ​രി ടൗ​ണി​ലെ ര​ണ്ടു പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളി​ലെ സീ​ബ്രാ​ലൈ​നു​ക​ൾ മാ​ഞ്ഞ​ത് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്നി​ട​ത്തെ​യും തി​രു​വ​മ്പാ​ടി റോ​ഡ് ജ​ങ്ഷ​നി​ലേ​യും സീ​ബ്രാ​ലൈ​നു​ക​ളാ​ണ് മാ​ഞ്ഞ​ത്.

ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ മി​ക്ക​തും ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​റി​ല്ല. ഈ ​ബ​സു​ക​ളി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​നും ശ​ബ​രി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ട​ക​ളി​ൽ എ​ത്തു​ന്ന​വ​രും ആ​ശ്ര​യി​ക്കു​ന്ന സീ​ബ്രാ​ലൈ​നു​ക​ളാ​ണ് മാ​ഞ്ഞു​പോ​യ​ത്. തി​രു​വ​മ്പാ​ടി ജ​ങ്ഷ​ൻ ടൗ​ൺ മ​സ്ജി​ദി​ലേ​ക്കു വ​രു​ന്ന യാ​ത്ര​ക്കാ​രും സീ​ബ്ര​ലൈ​ൻ മാ​ഞ്ഞ​തു കാ​ര​ണം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. 

Tags:    
News Summary - Zebraline fading is a danger trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.