ഓമശ്ശേരി: രാവിലെ മദ്റസയിലേക്ക് പുറപ്പെട്ട എട്ടു വയസ്സുകാരി വൈദ്യുതി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് അത്ഭുതമായി. ഓമശ്ശേരി പെരുന്തോട്ടത്തിൽ അബ്ദുറഷീദ്, നാസില ദമ്പതികളുടെ മകൾ ഹാദിയ ഫാത്തിമയാണ് വഴിയിൽ പൊട്ടിവീണുകിടന്ന വൈദ്യുതി ലൈനിൽനിന്ന് മിനിറ്റുകളോളം ഷോക്കേറ്റു കിടന്ന ശേഷം രക്ഷപ്പെട്ടത്.
വൈദ്യുതി പ്രസരണമില്ലെന്ന ധാരണയിൽ ഇടവഴിയിൽ കണ്ട വൈദ്യുതി ലൈനിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ഇരുകൈകളും വൈദ്യുതി ലൈനിൽ ഒട്ടിനിന്ന ഹാദിയയെ മറ്റു കുട്ടികളുടെ ആർപ്പുവിളികൾ കേട്ട് ഓടിയെത്തിയ പിതൃസഹോദരൻ നൗഷാദാണ് പലകയെടുത്ത് ലൈനിൽ ശക്തമായി അടിച്ചു വേർപ്പെടുത്തിയത്. കാലിനും കൈകൾക്കും പൊള്ളലേറ്റ ഹാദിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓമശ്ശേരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന് തൊട്ടടുത്തുവെച്ചാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.