കാ​ഴ്ച​പ​രി​മി​തി​യി​ലും ഹാ​ർ​മോ​ണി​യം വാ​യി​ക്കു​ന്ന

മു​ഹ​മ്മ​ദ് കു​ട്ടി, സ​മീ​പം ത​ബ​ലി​സ്റ്റ് ഗ​ണേ​ശ​ൻ

രോ​ഗ​പീ​ഡ​യി​ലും അ​വ​ർ ഒ​ന്നി​ച്ചു; വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ഒ​ഴു​കി ‘പാ​ട്ടു​ക​ച്ചേ​രി’

ഓ​മ​ശ്ശേ​രി: രോ​ഗ​പീ​ഡ​യു​ടെ അ​വ​ശ​ത​യി​ലും ഹാ​ർ​മോ​ണി​യം വാ​യി​ക്കാ​ൻ മു​ഹ​മ്മ​ദ് കു​ട്ടി​യും ത​ബ​ല കൊ​ട്ടാ​ൻ ഗ​ണേ​ശ​നും പാ​ടാ​ൻ മ​നാ​ഫ് ഓ​മ​ശ്ശേ​രി​യും എ​ത്തി​യ​പ്പോ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട പാ​ട്ടു​ക​ച്ചേ​രി ടീം ​ഓ​മ​ശ്ശേ​രി​യി​ൽ ഒ​രി​ക്ക​ൽ​കൂ​ടി സം​ഗ​മി​ച്ചു.

ച​ല​നം ക​ലാ​സാ​ഹി​ത്യ വേ​ദി സം​ഘ​ടി​പ്പി​ച്ച ‘ച​ലി​തം-24’ സം​ഗ​മ​ത്തി​ലാ​ണ് മൂ​വ​രും വാ​ർ​ധ​ക്യ​ത്തി​ന്റെ അ​വ​ശ​ത​യി​ലും ഒ​രു​മി​ച്ച​ത്. പ്ര​മേ​ഹം മൂ​ലം കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട മു​ഹ​മ്മ​ദ് കു​ട്ടി പ​ഴ​യ കീ​ബോ​ർ​ഡു​ക​ൾ ഓ​ർ​മ​യി​ൽ​നി​ന്നെ​ടു​ത്താ​ണ് ഹാ​ർ​മോ​ണി​യം വാ​യി​ച്ച​ത്. ആ​സ്വ​ദി​ച്ചു​വാ​യി​ച്ച മു​ഹ​മ്മ​ദ് കു​ട്ടി​യെ സം​ഘാ​ട​ക​ർ അ​ഭി​ന​ന്ദി​ച്ചു.

കൊ​ച്ചു​മ​ക​ൻ ഒ​മ്പ​താം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ന​ജാ​ദി​നൊ​പ്പ​മാ​ണ് മു​ഹ​മ്മ​ദ് കു​ട്ടി പ​രി​പാ​ടി​ക്കെ​ത്തി​യ​ത്. 12ാം വ​യ​സ്സി​ൽ തു​ട​ങ്ങി​യ ക​ലാ​സ​പ​ര്യ 67ൽ ​എ​ത്തി​നി​ൽ​ക്കു​മ്പോ​ഴും വി​ടാ​ൻ മ​ന​സ്സ് മു​ഹ​മ്മ​ദ് കു​ട്ടി​യെ അ​നു​വ​ദി​ക്കു​ന്നി​ല്ല.

ചെ​റു​പ്രാ​യ​ത്തി​ൽ നാ​ടു​വി​ട്ടു​പോ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ട്ടു​പാ​ടി​യാ​ണ് മ​നാ​ഫ്-​മു​ഹ​മ്മ​ദ് കു​ട്ടി ച​ങ്ങാ​ത്തം തു​ട​ങ്ങു​ന്ന​ത്. മു​ക്കം സ്വ​ദേ​ശി​യാ​യ ഗ​ണേ​ശ​ൻ പി​ന്നീ​ട് അ​വ​രു​ടെ ഭാ​ഗ​മാ​യി. പ​രേ​ത​നാ​യ ആ​വാ​സ് അ​ബ്ദു​റ​ഹി​മാ​ൻ, മ​നാ​ഫ്, മു​ഹ​മ്മ​ദ് കു​ട്ടി, ഗ​ണേ​ശ​ൻ എ​ന്നി​വ​ർ ഒ​രു കാ​ല​ത്ത് കേ​ര​ളം, ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ങ്ങ​ളി​ൽ ക​ഥാ​പ്ര​സം​ഗ​വും ഗാ​ന​വും വ്യാ​പ​ക​മാ​യി ന​ട​ത്തി​യി​രു​ന്നു.

മാ​പ്പി​ള​പ്പാ​ട്ട് ര​ച​യി​താ​വ് യു.​കെ. ഇ​ബ്രാ​ഹിം മൗ​ല​വി​യു​ടെ മ​ക​ൾ സ​ഹ്‌​ല​യും ച​ലി​തം-24 സം​ഗ​മ​ത്തി​ൽ പാ​ട്ടു​പാ​ടാ​നെ​ത്തി. മു​ൻ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ എ. ​ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​രൂ​പ​ക​ൻ പി.​ടി. കു​ഞ്ഞാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ പു​ര​സ്കാ​രം നേ​ടി​യ നി​സാ​ർ ഇ​ൽ​ത്തു​മി​ഷ്, വി. ​മു​ഹ​മ്മ​ദ് കോ​യ, സാ​ജി​ദ് പു​തി​യോ​ട്ടി​ൽ, എ​ൻ.​സി. ക​ണാ​ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഗാ​യ​ക​ൻ എം.​എ. ഗ​ഫൂ​ർ, യു. ​വി​നോ​ദ് കു​മാ​ർ, ടി. ​അ​ബ്ദു​ല്ല മാ​സ്റ്റ​ർ, യു.​കെ. സ​ഹ്‍ല, പു​ത്തൂ​ർ ഇ​ബ്രാ​ഹിം കു​ട്ടി, ഇ.​കെ. ഷൗ​ക്ക​ത്ത​ലി, കെ.​പി. ഉ​സ​യി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​മ​ദ് മ​ട​വൂ​ർ, ബാ​ബു​രാ​ജ് പു​ത്തൂ​ർ, സി.​ടി. സു​ബൈ​ർ, പി.​പി. ഉ​ബൈ​ദ്, ബ​ബി​ത അ​ത്തോ​ളി, എ​ൻ.​സി. ക​ണാ​ര​ൻ, മു​ഹ​മ്മ​ദ് മു​ട്ടേ​ത്ത് എ​ന്നി​വ​ർ ക​വി​ത അ​വ​ത​രി​പ്പി​ച്ചു. റി​യാ​സ് ഓ​മ​ശ്ശേ​രി, ഒ.​പി. ഖ​ലീ​ൽ, എ. ​സ​ത്താ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - They were united in pain- The concert has flowed over the years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.