വേങ്ങേരി: സവാള വില വർധനയിൽ കണ്ണെരിഞ്ഞവർക്ക് ആശ്വാസം പകർന്ന് ഹോർട്ടി കോർപ്. ബുധനാഴ്ച ഹോർട്ടികോർപ്പിൽ ഇറക്കിയ എട്ട് ടൺ സവാളയിൽ രണ്ടു ടൺ വിറ്റത് മണിക്കൂറുകൾക്കുള്ളിൽ. നാഫെഡ് മുഖേന സംഭരിച്ച സവാള ഹോർട്ടി കോർപ് മുഖേന ജില്ലയിൽ വിതരണം ചെയ്യാനാണ് എത്തിച്ചത്. കിലോഗ്രാമിന് 45 രൂപ നിരക്കിലാണ് നൽകുന്നത്. ഒരാൾക്ക് ഒന്നര കിലോഗ്രാം എന്ന നിലയിൽ വിൽപന നിജപ്പെടുത്തി.
ആദ്യം രണ്ടു കിലോവീതം നൽകിയെങ്കിലും ആവശ്യക്കാർ കൂടിയതോടെയാണ് കുറച്ചത്. പൊതു മാർക്കറ്റിൽ കിലോഗ്രാമിന് 70 രൂപ നിരക്കിലാണ് വിൽക്കുന്നത്. നേരത്തെ 85 രൂപ വരെ എത്തിയിരുന്നു.
സംസ്ഥാനത്ത് ഹോർട്ടി കോർപ് മുഖേന 500 ടൺ സവാളയാണ് വിതരണം ചെയ്യുന്നത്. സപ്ലൈകോ, കൺസ്യൂമർ ഫെഡ് എന്നിവ മുഖേന 1,300 ടൺ കൂടി നൽകുന്നുണ്ട്. അടുത്ത ലോഡ് ഇനി നംവംബർ നാലിന് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.