കോഴിക്കോട്: മികച്ച കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഒരുക്കുന്ന മാധ്യമം എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ -എജുകഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മെഡിക്കൽ, എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള കോഴ്സുകളുമായി ബന്ധപ്പെട്ട എല്ലാ മാർഗനിർദേശങ്ങളും വിവരങ്ങളും എജുകഫേയിൽ ലഭ്യമാകും. ഏപ്രിൽ 22, 23 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് എജുകഫേ ഒരുക്കുന്നത്.
നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് തൊഴിൽ -പഠനമേഖല. ഈ മാറ്റങ്ങൾക്ക് അനുസൃതമായി പുതിയ സാധ്യതകൾ കണ്ടെത്താൻ എജുകഫേ വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും സഹായിക്കുന്നു. മാറിവരുന്ന തൊഴിൽ സാധ്യതകളും അതിനെ എങ്ങനെ സ്കൂൾതലം മുതൽ മനസ്സിലാക്കാമെന്ന് ഇവിടെയെത്തുന്നവർക്ക് അറിയാൻ സാധിക്കുന്നു. ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫേയിൽ പങ്കെടുക്കും.
വിവിധ കോഴ്സുകളുടെ കൗൺസലിങ് സൗകര്യവും ലഭ്യമാവും. അന്തർദേശീയ എജുക്കേഷനൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും ഇത്തവണ എജുകഫേയിലുണ്ടാകും. വിദേശ പഠനവുമായി ബന്ധപ്പെട്ട് വിശാലമായ സാധ്യത കൂടിയാണ് എജുകഫേ തുറന്നിടുക.
കോമേഴ്സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർകിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി നിങ്ങൾക്കറിയേണ്ട എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗനിർദേശങ്ങളാണ് എജുകഫേയിലൂടെ ലഭ്യമാകുക. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും വിദ്യാഭ്യാസ -തൊഴിൽ മാർഗനിർദേശങ്ങളുമായി ‘സിജി’ അംഗങ്ങൾ എജുകഫേയിലെത്തും. വിദ്യാർഥികളുടെ വ്യക്തിത്വ -കരിയർ -നൈപുണ്യ വികസനം ലക്ഷ്യമിട്ടായിരിക്കും സെഷനുകൾ.
കൂടാതെ വിദ്യാർഥികളുടെ സർഗാത്മകതയെയും പഠനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സിജി ലഭ്യമാക്കും. ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്ന് സംശയമുള്ള വിദ്യാർഥികൾക്ക് സൗജന്യ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫേയിലുണ്ടാകും. കുട്ടികളിലുണ്ടാകുന്ന മാനസിക സമ്മർദം, സ്വഭാവവൈകല്യം, ശാരീരിക -മാനസിക ആരോഗ്യം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ പരിചയ സമ്പന്നരായ സൈക്കോളജിസ്റ്റുകൾ എജുകഫേയിൽ പങ്കുവെക്കും.
സ്റ്റാൾ, സ്പോൺസർഷിപ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.