നാദാപുരം: ഫണ്ട് വകമാറ്റി റോഡ് നിർമാണം നടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്. ഇരുപതാം വാർഡിലെ താലൂക്ക് ആശുപത്രി- സെയ്ദ് മൻസിൽ റോഡ് നിർമാണത്തിൽ നടന്ന തിരിമറിയെക്കുറിച്ച് അന്വേഷിച്ച ജില്ല ഓംബുഡ്സ്മാൻ അതോറിറ്റിയാണ് റോഡിന് അനുവദിച്ച 2,81,376 രൂപ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി, തൊഴിലുറപ്പ് വിഭാഗം എൻജിനീയർ, ഓവർസിയർ എന്നിവരിൽനിന്ന് ഈടാക്കാൻ ഉത്തരവിറക്കിയത്.
2019-20 വർഷത്തിൽ പ്രവർത്തനാനുമതി നൽകിയ താലൂക്ക് ആശുപത്രി- സൈദ് മൻസിൽ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി സംബന്ധിച്ച് 2022 ഒക്ടോബർ എട്ടിന് വി.എ. മുഹമ്മദ് ഹാജി നൽകിയ റിവ്യൂ പരാതി സംബന്ധിച്ച അന്വേഷണത്തിലാണ് ഓംബുഡ്സ്മാന്റെ കണ്ടെത്തലുകൾ.
എസ്റ്റിമേറ്റ് പ്രകാരം ഫണ്ട് അനുവദിച്ച റോഡിന് പകരം മറ്റൊരു റോഡ് നിർമാണമാണ് നടത്തിയതെന്നാണ് പ്രധാന കണ്ടെത്തൽ. ഇതുസംബന്ധിച്ച് 15 ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.