കോഴിക്കോട്: കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത നിർമാണത്തിലെ ക്രമക്കേട് പരിഹരിക്കാന്‍ ഹൈകോടതി ഉത്തരവ്. നിർമാണ ചുമതലയുള്ള കെ.എസ്.ടി.പിയും കരാറുകാരും തമ്മിലുണ്ടാക്കിയ അംഗീകൃത പ്ലാനിനും കരാര്‍ വ്യവസ്ഥകള്‍ക്കും വിരുദ്ധമായി മുക്കം-അരീക്കോട് റോഡില്‍ ഗോതമ്പറോഡില്‍ റോഡിന്റെ ലവല്‍ 1.5 മീറ്ററിലധികം താഴ്ത്തിയതും ഓവുച്ചാൽ സ്ഥാപിക്കുന്നതിലെ അപകാതയും കാണിച്ച് സ്ഥലവാസി പാറമ്മല്‍ അഹമ്മദ് കുട്ടി നല്കിയ പരാതിയിലാണ് നിർമാണ പ്രവൃത്തിയിലെ ക്രമക്കേട് തിരുത്താന്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവിട്ടത്.
നിർമാണപ്രവൃത്തിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പരാതിക്കാരന് പ്രൊജക്ട് ഡയറക്ടര്‍ക്കും, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും നല്കിയ പരാതിയില്‍ നടപടികള്‍ കൈക്കൊള്ളാതിരുതിനാലാണ് ഹൈകോടതിയെ സമീപിച്ചത്.
അംഗീകൃത പ്ലാനിന് വിരുദ്ധമായി റോഡിന്റെ ലവല്‍ 1.5 മീറ്ററിലധികം താഴ്ത്തിയതും ഓവുചാൽ സ്ഥാപിക്കുന്നതിലെ അപകാതയും ചൂണ്ടിക്കാണിച്ച് നേരത്തേ അധികൃതര്‍ക്ക് നല്കിയ പരാതി പരിഗണിച്ച് പരാതിക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്ലാനിനും രൂപരേഖക്കും വിരുദ്ധമായ പ്രവൃത്തിയിലെ അപാകത തിരുത്താനും കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് ഹൈകോടതി നിർദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.