അച്ഛനെയും അമ്മയെയും കോവിഡ് എടുത്തു; ഈ വീട്ടിൽ ഇനി ലിബിനയും അഭിനവും മാത്രം

പാലേരി (കോഴിക്കോട്​): എട്ടുദിവത്തിനിടെ ലിബിനക്കും അഭിനവിനും നഷ്ടമായത് പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും. കോവിഡ് മഹാമാരിയാണ് 10, 12 ക്ലാസു​കളിൽ പഠിക്കുന്ന ഈ മക്കളെ അനാഥരാക്കിയത്. അച്ഛൻ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് തോട്ടത്താംകണ്ടി മൂഞ്ഞോറേമ്മൽ ഭാസ്കരൻ (56) ആഗസ്റ്റ് മൂന്നിനാണ് മരിച്ചത്​. ആഗസ്റ്റ് 10ന് അമ്മ ലീല(54)യും യാത്രയായി.

കോവിഡ് ചികിത്സക്കിടെയാണ്​ ഭാസ്കരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച്​ മരിച്ചത്. ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് ശ്മശാനത്തിൽ സംസ്​കരിച്ചു. നിത്യരോഗിയായ ലീലയും മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്​ മരിച്ചത്​. ഇവരെ വീട്ടുമുറ്റത്താണ് സംസ്കരിച്ചത്.

മകൾ ലിബിനക്കും കോവിഡ് വന്നെങ്കിലും ഇപ്പോൾ ഭേദമായി. അച്ഛനമ്മമാരില്ലാതെ ഇനി എന്ത് എന്ന ചോദ്യം പ്ലസ് ടു​ പഠിക്കുന്ന ലിബിനയേയും പത്താം തരത്തിൽ പഠിക്കുന്ന അഭിനവിനേയും തുറിച്ചുനോക്കുന്നുണ്ട്. ഇതുവരെയുള്ള സഹായങ്ങളെല്ലാം വാർഡ് മെംബർ എം.കെ. ഫാത്തിമയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

ദാരിദ്ര്യരേഖക്ക് താഴെയുള്ള പട്ടികജാതി കുടുംബമാണിവരുടെത്. മാതാപിതാക്കൾ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്‍റെ വേദന ഇതുവരെ ഈ മക്കൾക്ക് മാറിയിട്ടില്ല. 

Tags:    
News Summary - Only Libina and abhinav left in this house, father and mother dies of covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.