പാലേരി: തകർന്നുവീഴാൻ കാത്തിരിക്കുന്ന പാറക്കടവിലെ പള്ളിപ്പാലം പുതുക്കിപ്പണിയാൻ ഇനിയും നടപടിയായില്ല. വാഹനത്തിരക്കേറിയ കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിലാണ് പാലം. കൈവരിയും പാരപ്പറ്റും തകർന്ന പാലത്തിൽനിന്ന് വാഹനങ്ങൾ താഴെ പതിച്ച് ദുരന്തംവന്നാലേ അധികൃതർ കണ്ണുതുറക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ ചോദ്യം.
ഒരിക്കൽ സ്കൂൾ വിദ്യാർഥികളുമായി വന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞതാണ്. ഭാഗ്യംകൊണ്ട് ആളപായം ഒഴിവായി. രണ്ട് തവണ വാഹനങ്ങൾ കൈവരിയും പാരപ്പറ്റും ഇടിച്ച് തടർത്തു. പാറക്കടവ് അങ്ങാടിയിൽനിന്ന് തിരിയുന്ന വളവിലാണ് പാലം. വീതിക്കുറവുകാരണം വാഹനക്കുരുക്കം തുടർക്കഥ. 1964ൽ പണിത പാലത്തിന്റെ സൈഡ് ഭിത്തികൾ പൊളിഞ്ഞു കൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.