പാലേരി: കോവിഡ് മൂലം എട്ടുദിവസത്തിനുള്ളിൽ വിദ്യാർഥികളായ ലിബിനക്കും അഭിനവിനും നഷ്ടമായത് അച്ഛനമ്മമാരെ. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് തോട്ടത്താംകണ്ടി മൂഞ്ഞോറേമ്മൽ ഭാസ്കരനും (56) ഭാര്യ ലീലയുമാണ് (54) ഒരാഴ്ചത്തെ വ്യത്യാസത്തിൽ മരിച്ചത്.
ആഗസ്റ്റ് മൂന്നിനാണ് ഭാസ്കരൻ കോവിഡ് ചികിത്സക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. പത്തിന് നിത്യരോഗിയായ ഇവരുടെ ഭാര്യ ലീലയും മരിച്ചു. ഇവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൾക്ക് കോവിഡ് വന്നെങ്കിലും ഇപ്പോൾ അസുഖം ഭേദമായി വീട്ടിലുണ്ട്.
അച്ഛനമ്മമാരെ കോവിഡ് കൊണ്ടുപോയതോടെ പ്ലസ് ടുകാരി ലിബിനയും പത്താംതരക്കാരൻ അഭിനവും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇതുവരെയുള്ള സഹായങ്ങളെല്ലാം വാർഡ് മെംബർ എം.കെ. ഫാത്തിമയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള പട്ടികജാതി കുടുംബമാണിത്. മാതാപിതാക്കൾ നഷ്ടപ്പെട്ടതിെൻറ കടുത്ത വേദനയിലാണ് കുട്ടികൾ. വിദ്യാഭ്യാസ ചെലവ് ഉൾപ്പെടെ എങ്ങനെ കണ്ടെത്തുമെന്നുള്ള ആശങ്കയും ഈ വിദ്യാർഥികൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.