പാലേരി: കിണറ്റിൽ വീണ പന്നിയെ വെടിവെച്ചുകൊന്നു. പന്തിരിക്കര വരയാലൻകണ്ടി റോഡിൽ ചൂരംകണ്ടി പറമ്പിൽ ഉപയോഗശൂന്യമായ കിണറ്റിലാണ് ചൊവ്വാഴ്ച പുലർച്ച പന്നി വീണത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇവരെത്തി കയർ ഉപയോഗിച്ച് പന്നിയെ പിടികൂടി വെടിവെച്ച് കൊന്നതിനുശേഷം ജഡം സംസ്കരിക്കാൻ കൊണ്ടുപോകുകയും ചെയ്തു. ഈ ഭാഗത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവായി. വഴിയരികിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച തെരുവു വിളക്കുകൾ കത്താത്തത് കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കാൻ കാരണമായിട്ടുണ്ട്.
പത്തോളം ലൈറ്റുകൾ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. കത്താത്ത ഈ ബൾബുകൾ മാറ്റിസ്ഥാപിക്കാൻ നാട്ടുകാർ ഒപ്പിട്ട ഒരു പരാതി മാസങ്ങൾക്കു മുമ്പേ പഞ്ചായത്ത് അധികാരികൾക്ക് നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.