പന്തീരാങ്കാവ്: 20 ദിവസത്തോളമായി കിണറ്റിലകപ്പെട്ട നായ്ക്ക് രക്ഷകരായി താലൂക്ക് ദുരന്തനിവാരണ സേന (ടി.ഡി.ആർ.എഫ്). മണക്കടവ് പൂവത്താളിയിൽ വീട്ട് വളപ്പിലെ വെള്ളമില്ലാത്ത ഉപയോഗശൂന്യമായ കിണറിൽ 20 ദിവസമായി കുടുങ്ങിക്കിടന്ന നായെയാണ് ദുരന്ത രക്ഷാസേന ജീവിതത്തിലേക്ക് കരകയറ്റിയത്. കിണറ്റിലകപ്പെട്ട നായെ കരകയറ്റാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായപ്പോഴാണ് ജില്ല കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസിന്റെ നിർദേശപ്രകാരം സന്നദ്ധപ്രവർത്തകരെത്തിയത്.
20 അടിയിലധികം താഴ്ചയുള്ള കിണറിൽനിന്ന് വല കെട്ടി പൊക്കിയാണ് ഏറെ ശ്രമകരമായി നായെ പുറത്തെത്തിച്ചത്. നാട്ടുകാർ നായ്ക്ക് കിണറിലേക്ക് ഭക്ഷണം നൽകിയിരുന്നു.
ടീം അംഗങ്ങളായ മിർഷാദ്, റിയാസ് മാളിയേക്കൽ, റഷീദ് വെള്ളായിക്കോട്, സിദ്ദീഖ്, റഷീദ് കള്ളികുന്ന്, മൻസൂർ അഹ്മദ്, പ്രേംനീത് മണക്കടവ്, ഗ്രാമപഞ്ചായത്ത് അംഗം ഷാജി പനങ്ങാവിൽ തുടങ്ങിയവർ ചേർന്നാണ് കിണറിൽ നായെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.