പന്തീരാങ്കാവ്: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹവുമായി പോയ ആംബുലൻസ് ഡ്രൈവറെ വൈറ്റ് ഗാർഡ് പ്രവർത്തകർ മർദിച്ചതായി പരാതി. കോഴിക്കോട് കോവിഡ് സെല്ലിലെ ആംബുലൻസ് െഡ്രെവറായ പുതിയപാലം സ്വദേശി യാസർ അറഫാത്തിനാണ് മർദനമേറ്റത്.
വ്യാഴാഴ്ച വൈകീട്ട് നാലോടെ പൊക്കുന്ന് കോന്തനാരി ജുമ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് ബാധിച്ചു മരിച്ചയാളിെൻറ മൃതദേഹം ഖബറടക്കിയ ശേഷമാണ് സംഭവം.
ദിവസങ്ങൾക്ക് മുമ്പ് മാത്തറയിൽ മറ്റൊരു മൃതദേഹം കൊണ്ടുവന്നതും ഇതേ ഡ്രൈവർ തന്നെയായിരുന്നു. അന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹം കുളിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതിന്റെ പ്രതികാരമായാണ് അന്ന് ഖബറടക്കത്തിന് ഉണ്ടായിരുന്ന വൈറ്റ് ഗാർഡ് പ്രവർത്തകർ തന്നെ മർദിച്ചതെന്ന് യാസർ അറഫാത്ത് പറഞ്ഞു. കൈക്കും തലക്കും പരിക്കേറ്റ അറഫാത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആംബുലൻസ് ഡ്രൈവറെ മർദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു കോഴിക്കോട് സിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു.
എന്നാൽ, രണ്ടാഴ്ച മുമ്പ് കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം അശ്രദ്ധയോടെ എത്തിച്ച ഡ്രൈവർ വ്യാഴാഴ്ചയും ഇതേ വാഹനത്തിൽ വന്നപ്പോൾ അയാളോട് കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്തതെന്നും മർദിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.