പന്തീരാങ്കാവ്: വിഷരഹിത മത്സ്യത്തിന് ബയോഫ്ലോക്ക് കൃഷി പരീക്ഷണത്തിലാണ് പെരുമണ്ണ ഇല്ലത്ത് താഴത്ത് കളത്തിങ്ങൽ ഷാജി കുമാർ. വീട്ടുമുറ്റത്ത് താർപോളിൻ ഷീറ്റുകൊണ്ട് ഒരുക്കിയ കുളത്തിലാണ് തിലോപ്പിയ മത്സ്യ കുഞ്ഞുങ്ങളെ ഉപയോഗിച്ച് കൃഷി നടത്തുന്നത്.
നാല് മീറ്റർ നീളവും വീതിയും ഒന്നര മീറ്റർ ആഴവുമുള്ളതാണ് ഷാജി കുമാർ നിർമിച്ച കുളം. ഇരുമ്പ് പട്ട ഉപയോഗിച്ച് ചട്ടക്കൂടുണ്ടാക്കി അതിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് കുളം നിർമിച്ചത്. ഇതിൽ14,000 ലിറ്റർ വെള്ളം ഉൾക്കൊള്ളും.
നാലുമാസം കൊണ്ട് വിളവെടുപ്പ് സാധ്യമാവുന്നതാണ് ഈ കൃഷി. കൃഷി സൗകര്യമൊരുക്കാൻ ഒരു ലക്ഷത്തിൽ താഴെ രൂപയാണ് ചെലവ് വന്നത്. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയമുപയോഗിച്ച് വരുമാനവും ഒപ്പം വിഷ രഹിതമായ മത്സ്യം കഴിക്കാനുമാവുമെന്നതാണ് ഈ മത്സ്യകൃഷി കൊണ്ട് പ്രയോജനം. വീട്ടു വളപ്പിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം സി. ഉഷ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. അജിതകുമാരി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.