പന്തീരാങ്കാവ്: മാത്തറ പി.കെ. ആർട്സ് ആൻഡ് സയൻസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ആറു പേർക്ക് പരിക്ക്. കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കിൽ പുറത്തുനിന്നെത്തിയ ചിലർ ഇടപെട്ടതോടെയാണ് സംഘർഷമായത്.
രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ചില സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കം. റാഗിങ്ങിന് വിധേയനായ വിദ്യാർഥി ഉച്ചയോടെ പുറത്തുനിന്ന് ആളുകളുമായെത്തി. ഇവരും വിദ്യാർഥികളും തമ്മിൽ നടന്ന സംഘട്ടനത്തിലാണ് ആറ് പേർക്ക് പരിക്കേറ്റത്.
പന്തീരാങ്കാവ് പൊലീസ് എത്തിയാണ് വിദ്യാർഥികളെ പിരിച്ചുവിട്ടത്. പരിക്കേറ്റ വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നഞ്ചക്ക് അടക്കമുള്ള ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.