പന്തീരാങ്കാവ്: ചാലിയാർ കരകവിഞ്ഞതോടെ ഒളവണ്ണയിൽ ഒളവണ്ണ, തൊണ്ടിലക്കടവ് ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ വർഷം പ്രളയത്തിൽ ഏറെ ദുരിതമനുഭവിച്ച പ്രദേശമാണിത്.
അഞ്ഞൂറോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. അഞ്ചിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഗുരുവായൂരപ്പൻ കോളജ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങല്ലൂർ, സി.ഐ.ആർ.എച്ച്.എസ്.എസ് എം.ജി നഗർ, പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ, കൊടൽ യു.പി സ്കൂൾ എന്നിവിടങ്ങളാണ് ക്യാമ്പുകളാക്കുന്നത്.
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ എം.ജി നഗറിലുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മാറ്റാനാവശ്യമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമുള്ള വയോജനങ്ങളെ താമസിപ്പിക്കാൻ എം.ജി നഗറിലെ തന്നെ പകൽവീടും സജ്ജമാക്കിയിട്ടുണ്ട്.
പെരുമണ്ണയിലും വെള്ളം കയറിയ ഭാഗങ്ങളിലുള്ളവർ ബന്ധുവീടുകളിലേക്കാണ് മാറിയത്. മൂന്നു സ്ഥലങ്ങളിൽ ക്യാമ്പ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനായി നാലു തോണികളും തയാറാക്കി നിർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.