പന്തീരാങ്കാവ്: മുസ്ലിം ലീഗ് ഭാരവാഹികളായ ദമ്പതികൾ മത്സരത്തിന്. ഒളവണ്ണ പഞ്ചായത്ത് ഇരുപതാം വാർഡിൽ മത്സരിക്കുന്ന നജു സക്കീറും കോഴിക്കോട് കോർപറേഷൻ പൊക്കുന്ന് വാർഡിൽ മത്സരിക്കുന്ന പുളിങ്ങാഞ്ചേരി സക്കീറുമാണ് മത്സരത്തിനിറങ്ങിയ ദമ്പതികൾ.
ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം വൈസ് പ്രസിഡൻറാണ് സക്കീർ, നജു ഒളവണ്ണ പഞ്ചായത്ത് വനിത ലീഗ് ജോയൻറ് സെക്രട്ടറിയാണ്. ഇരുവരുടെയും കന്നി അങ്കമാണിത്. നേരത്തേ പൊക്കുന്നിലായിരുന്നു ഇവർ താമസിച്ചത്. താമസം ഒളവണ്ണയിലേക്ക് മാറ്റിയപ്പോഴും സക്കീർ കോർപറേഷൻ പരിധിയിലെ വോട്ടറായി തുടർന്നു.
നജുവിന് പുതിയ താമസ സ്ഥലത്തുമായി വോട്ട്. അതുകൊണ്ട് ഇരുവർക്കും പരസ്പരം വോട്ട് ചെയ്യാനാവില്ലെന്ന ദുഃഖമുണ്ട്. സി.പി.എം കിണാശ്ശേരി ലോക്കൽ കമ്മിറ്റി അംഗം ഈസ അഹമ്മദാണ് സക്കീറിെൻറ മുഖ്യ എതിരാളി. ബി.ജെ.പി മാങ്കാവ് ഏരിയ വൈസ് പ്രസിഡൻറ് സനൂപ് ചേലൂർ എൻ.ഡി.എ സ്ഥാനാർഥിയായുണ്ട്. സി.പി.എം സ്ഥാനാർഥി എം.എം. റാഹിലയും ബി.ജെ.പിയുടെ ടി.പി. ജിസ്നയുമാണ് നജുവിെൻറ എതിർ പക്ഷത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.