പന്തീരാങ്കാവ്: റോഡിൽ ഇറക്കി വെച്ച ടാർ ബാരലുകൾ മോഷ്ടിച്ച കേസിൽ യുവാവിനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടപ്പുറം പുളിക്കൽ കരിയാത്തൻ തൊടി റിയാസിനെയാണ്(30) പന്തീരാങ്കാവ് എസ്.ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.
ദേശീയപാത ബൈപാസിലെ കൂടത്തും പാറയിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന 61 ടാർ ബാരലിൽനിന്ന് 41 ബാരലുകളാണ് കഴിഞ്ഞ മാസം നഷ്ടപ്പെട്ടത്. കരാറുകാരനായ എം.പി. ബിനിൽ ലാലിേന്റതാണ് ടാർ ബാരലുകൾ.
കോഴിക്കോട് ബീച്ച് പള്ളിക്കണ്ടി കണ്ണപറമ്പ് റോഡിന്റെ പ്രവൃത്തിക്കായി സൂക്ഷിച്ചവയായിരുന്നു നഷ്ടപ്പെട്ട ടാറ്. മഴ കനത്ത സാഹചര്യത്തിൽ ടാറിങ് പ്രവൃത്തികൾ നിർത്തി വെച്ചതിനെ തുടർന്നായിരുന്നു ടാർ ബാരലുകൾ റോഡരികിൽ സൂക്ഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.