പു​ത്തൂ​ർ​മ​ഠം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് തു​റ​ന്നി​ട്ട കു​ഴി

അധികൃതരുടെ അനാസ്ഥ തുടരുന്നു; പുത്തൂർമഠം റോഡിലെ കുഴി ഇനി ആരടക്കും?

പന്തീരാങ്കാവ്: വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് അപകട ഭീഷണിയായ കുഴി അടക്കാതെ ജൽ ജീവൻ അധികൃതരുടെ അനാസ്ഥ. പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയാണ് ഒന്നര ആഴ്ച കഴിഞ്ഞിട്ടും തൂർക്കാതെ യാത്രക്കാർക്ക് അപകട ഭീഷണിയാവുന്നത്.

പുത്തൂർമഠം ബസ് സ്റ്റോപ്പിന് സമീപമാണ് കുഴി കുത്തിയിരിക്കുന്നത്. സ്ഥിരമായി കുടിവെള്ള പൈപ്പ് പൊട്ടുന്ന ഈ ഭാഗത്ത് പല തവണ ടാറിങ് നടത്തിയതാണ്. ഗുണനിലവാരമില്ലാത്ത പൈപ്പും അശാസ്ത്രീയമായ പ്രവൃത്തിയും മൂലം പുത്തൂർമഠം മുതൽ വള്ളിക്കുന്ന് വരെയുള്ള ഭാഗം നൂറിലധികം തവണ അറ്റകുറ്റപ്പണി ചെയ്തിട്ടുണ്ട്.

നിരന്തരമായി പൈപ്പ് പൊട്ടിയിട്ടും ശാശ്വത പരിഹാരം കാണാതെ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുകയാണ് ജലനിധി അധികൃതർ ചെയ്യുന്നത്. പുത്തൂർമഠം സ്കൂളിലേക്കുള്ള കുട്ടികളടക്കം നിരവധി യാത്രക്കാർ ബസ് കാത്തിരിക്കുന്നതിന് തൊട്ടടുത്തുള്ള കുഴി രാത്രി വെളിച്ചമില്ലാത്ത ഭാഗത്താണെന്നത് അപകട ഭീഷണി വർധിപ്പിക്കുന്നുണ്ട്.

Tags:    
News Summary - no action taken by authorities-Who will fill the pothole on Puthurmadam road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.