പന്തീരാങ്കാവ്: വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് അഞ്ച് പവന്റെ മാല പൊട്ടിച്ചെടുത്തു. താമരശ്ശേരി കിളയിൽ ഷാനവാസിെൻറ ഭാര്യ പെരുമണ്ണ വള്ളിക്കുന്ന് പറമ്പിൽ അനീന അസീസിന്റെ സ്വർണമാലയാണ് ചൊവ്വാഴ്ച പുലർച്ച മോഷണം പോയത്.
വീട്ടിൽ കിടപ്പുമുറിയുടെ ജനൽ തുറന്ന് അതിനുള്ളിലൂടെ കൈയിട്ടാണ് മാല പൊട്ടിച്ചെടുത്തത്. സമീപത്ത് വെച്ചിരുന്ന മൊബൈൽ ഫോൺ നഷ്ടമായിരുന്നെങ്കിലും വീട്ടുകാരുടെ പരിശോധനയിൽ അടുത്ത പറമ്പിൽ നിന്ന് ഉപക്ഷിച്ച നിലയിൽ കണ്ടെടുത്തു. സമീപത്തെ മറ്റ് രണ്ട് വീടുകളിൽ മോഷണ ശ്രമവും നടന്നു.
പന്തീരാങ്കാവ് എസ്.ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ദിവസങ്ങൾക്കുമുമ്പ് വള്ളിക്കുന്ന് മലങ്കാളി റോഡിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. സമീപത്തെ മറ്റൊരു വീട്ടിൽനിന്ന് അടക്ക മോഷണവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.