പന്തീരാങ്കാവ്: കുന്നത്തു പാലത്ത് ബണ്ടിനകത്തെ മണ്ണ് നീക്കം ചെയ്യാത്തതിനാൽ മാമ്പുഴയിൽ പായലും മാലിന്യവും കെട്ടിക്കിടക്കുന്നു. ഉപ്പുവെള്ളം കയറുന്നതു തടയാൻ കെട്ടിയ ബണ്ട് മഴക്കുമുമ്പ് പൊളിച്ചുനീക്കാറുണ്ട്. എന്നാൽ, ഇരു ഭാഗത്തെയും മരത്തിന്റെ പലകകൾ മാത്രം മാറ്റി മണ്ണ് നീക്കം ചെയ്യാതിരുന്നതാണ് പുഴയിൽ പായൽ കെട്ടിക്കിടക്കാൻ കാരണം.
കുറ്റിക്കാട്ടൂർ, മുണ്ടുപാലം, പയ്യടിമേത്തൽ, പാലാഴി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന അറവു മാലിന്യങ്ങളും പ്ലാസ്റ്റിക്കും ജീവികളുടെ ശരീരാവശിഷ്ടങ്ങളുമെല്ലാം ബണ്ടിനോട് ചേർന്ന് അടിഞ്ഞുകൂടിക്കിടക്കുകയാണ്. ഇത് നാട്ടുകാരുടെ ആരോഗ്യ പ്രശ്നങ്ങൾക്കുമിടയാക്കുമെന്ന ആശങ്കയുണ്ട്. വിഷയം ഗൗരവമായി കണ്ട് ഇടപെടൽ നടത്തണമെന്ന് കേരള നദീസംരക്ഷണ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. മഠത്തിൽ അബ്ദുൽ അസീസ്, ടി.വി. രാജൻ, പി. കൃഷ്ണദാസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.