പന്തീരാങ്കാവ്: പെരുമണ്ണ ഗ്രാമപഞ്ചായത്ത് അജൈവ മാലിന്യം ശേഖരിക്കുന്നതിന് പ്രധാന Waste collection centers set up at intersections become household waste disposal centers.
വഴിയാത്രക്കാർക്കും കടകളിൽ നിന്നും കുപ്പിവെള്ളവും പാക്കറ്റ് ഭക്ഷണവും ഉൾെപ്പടെയുള്ളവ വാങ്ങി റോഡുകളിലും ഓവുചാലുകളിലും നിക്ഷേപിക്കാതിരിക്കാനാണ് എല്ലാ വാർഡുകളിലെയും അങ്ങാടികളിൽ മാലിന്യ സംഭരണ സംവിധാനമൊരുക്കിയത്. മേൽക്കൂരയും നായ്ക്കൾ കടിച്ചുവലിക്കാതിരിക്കാനുമുതകുന്ന രീതിയിലാണ് സംവിധാനമൊരുക്കിയത്. ഗാർഹിക മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുന്ന ബാനർ എല്ലായിടത്തും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഹരിത കർമ സേന വാർഡുകളിലെ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും മിക്ക സ്ഥലത്തും നിർദേശങ്ങൾക്ക് വിരുദ്ധമായി ആളുകൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി മാലിന്യം പെട്ടിക്ക് പുറത്താണ് നിക്ഷേപിക്കുന്നത്. ചാക്കുകൾ തെരുവുനായ്ക്കൾ കടിച്ചുപൊട്ടിച്ച് റോഡ് മുഴുവൻ വലിച്ചിടുന്നത് കടയുടമകൾക്കും ഭീഷണിയാണ്.കഴിഞ്ഞ ദിവസം പാറക്കണ്ടത്തിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
മറ്റിടങ്ങളിലും സി.സി.ടി.വി സാധ്യതകൾ പരിശോധിച്ച് ഗാർഹിക മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.