പന്തീരാങ്കാവ്: 50 ലക്ഷത്തിലധികം രൂപ വില വരുന്ന മയക്കുമരുന്നുമായി നിലമ്പൂർ സ്വദേശി കോഴിക്കോട് പാലാഴിയിൽ പിടിയിലായി. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പനങ്കയം വടക്കേടത്ത് വീട്ടിൽ ഷൈൻ ഷാജിയാണ് (22) ഫറോക്ക് എക്സൈസും കോഴിക്കോട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. സ്പെഷൽ ഡ്രൈവിെൻറ ഭാഗമായ മദ്യം മയക്കുമരുന്ന് വേട്ടയിലാണ് യുവാവ് മഫ്ടിയിൽ കാത്തുനിന്ന എക്സൈസ് സംഘത്തിെൻറ പിടിയിലായത്.
കോഴിക്കോട്ടെ നിശാ പാർട്ടി സംഘാടകരേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് ആലുവയിൽ നിന്ന് കാറിൽ മയക്കുമരുന്ന് കൊണ്ടുവരുന്നതെന്നാണ് വിവരം. ഇയാൾ നേരത്തെയും ഇത്തരം കേസുകളിൽ പ്രതിയാണ്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയാണ്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.
ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ എം. അബ്ദുൽഗഫൂർ, ടി. ഗോവിന്ദൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി. അജിത്, അർജുൻ വൈശാഖ്, എൻ. സുജിത്ത്, വി. അശ്വിൻ, എക്സൈസ് ഡ്രൈവർ പി. സന്തോഷ്കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ദിവസം കുന്ദമംഗലത്തും മാങ്കാവിലും കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയവയുമായി യുവതികളടക്കമുള്ളവർ പിടിയിലായതിനു പിന്നാലെയാണ് എക്സൈസിെൻറ മയക്കുമരുന്ന് വേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.