കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച സംഘത്തിന് സംസ്ഥാന തലത്തിൽ നെറ്റ്വർക്. എറണാകുളം, തൃശൂർ, മലപ്പുറം, കൊല്ലം ഉൾപ്പെടെ ജില്ലകളിൽ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചതായാണ് വിവരം. ഇതിൽ തൃശൂർ, എറണാകുളം ജില്ലകളിലെ എക്സ്ചേഞ്ചുകൾ ഇതിനകം പൊലീസ് കണ്ടെത്തുകയും മൂന്നുപേർ അറസ്റ്റിലാവുകയും ചെയ്തു. തൃശൂർ െകാരട്ടിയിൽ പിടികൂടിയ എക്സ്ചേഞ്ചും പ്രവർത്തിച്ചത്് കോഴിക്കോട്ടെ സംഘത്തിെൻറ സഹായത്തിലും ബംഗളൂരുവിലെ സമാന കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിെൻറ ആസൂത്രണത്തിലുമാണെന്നാണ് വിവരം.
കോഴിക്കോട്ടെ ഏഴ് എക്സ്ചേഞ്ചുകളിൽനിന്ന് കണ്ടെടുത്ത ചൈനീസ് ഉപകരണങ്ങൾ തന്നെയാണ് ഇവിടങ്ങളിലും കെണ്ടത്തിയത്. റൂട്ടർ, സിംബോക്സ് ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലാണ് ഇബ്രാഹീമിെൻറയടക്കം സഹായം മറ്റുള്ളവർക്ക് ലഭിച്ചത്. മറ്റുപല ജില്ലകളിലും എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കോഴിക്കോട്ടെ കേസിൽ ആദ്യം അറസ്റ്റിലായ െകാളത്തറ സ്വദേശി ജുറൈസ് മൊഴി നൽകിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ അന്നുതന്നെ രഹസ്യാന്വേഷണ വിഭാഗം മിക്ക ജില്ലയിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കോഴിക്കോട്ടെ എക്സ്ചേഞ്ചുകൾ പിടികൂടിയത് വലിയ വാർത്തയായതോെട ഉപകരണങ്ങളടക്കം എടുത്തുമാറ്റി മറ്റു ജില്ലകളിലെ പ്രവർത്തനം അവസാനിപ്പിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. സംഘങ്ങളുെട പരസ്പര ബന്ധം വ്യക്തമായതോെട കോഴിക്കോട് സി-ബ്രാഞ്ച് കൊരട്ടിയിൽ പിടിയിലായ നിധിൻ, റിഷാദ്, ഹക്കീം എന്നിവരെ ചോദ്യം െചയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
െകായിലാണ്ടിയിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതടക്കം സംഭവങ്ങളിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതോടെ ഈ നിലക്കും അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ, ഇബ്രാഹീമിെൻറ ചരിത്രംതേടിയ പൊലീസ് ഇയാൾ നേരത്തെ കോട്ടക്കൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ച കേസിലും തൊടുപുഴയിൽ രജിസ്റ്റർ െചയ്ത പോക്സോ കേസിലും പ്രതിയാണെന്ന് കണ്ടെത്തി. വിദേശത്തുപോയി മടങ്ങിയ ശേഷം ഇയാളുടെ പ്രവർത്തനം പൂർണമായും ബംഗളൂരു കേന്ദ്രീകരിച്ചായിരുന്നുെവന്നും വ്യക്തമായി.
സൂത്രധാരെൻറ സുഹൃത്ത് മരിച്ചതിൽ ദുരൂഹത
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ സൂത്രധാരെൻറ അടുത്ത സുഹൃത്തിെൻറ മരണത്തിൽ ദുരൂഹത. കോട്ടക്കൽ സ്വദേശി ഇബ്രാഹീം പുല്ലാട്ടിെൻറ സുഹൃത്ത് തിരൂര്‍ സ്വദേശിയായ 24 കാരെൻറ മരണത്തിലാണ് ദുരൂഹത ഉയർന്നത്. എക്സ്ചേഞ്ചുകളുമായി ബന്ധമുള്ളവരെ കുറിച്ച് ചോദിച്ചപ്പോൾ സുഹൃത്തായ യുവാവിെൻറ പേര് ഇയാൾ െവളിപ്പെടുത്തിയിരുന്നു. 2019ല്‍ മുംബൈയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ പിടികൂടിയിരുന്നു. തുടര്‍ന്ന് മിലിട്ടറി ഇൻറലിജന്‍സും മുംബൈ തീവ്രവാദ വിരുദ്ധ സേനയും നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ മലയാളിബന്ധം സ്ഥിരീകരിച്ചു.
തിരൂര്‍ സ്വദേശിയായ യുവാവിെൻറ പങ്കിനെ കുറിച്ച് ചില സൂചന ലഭിച്ചെങ്കിലും അന്ന് ആരും അറസ്റ്റിലായില്ല. ഈ അന്വേഷണം നടക്കുന്ന സമയത്താണ് വൈത്തിരിയിലുണ്ടായ കാറപകടത്തില്‍ യുവാവ് മരിച്ചതെന്ന് വ്യക്തമായതോെടയാണ് മരണവിവരങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ബംഗളൂരുവില്‍നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ യുവാവും മറ്റുരണ്ടുപേരും സഞ്ചരിച്ച കാറിൽ ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു.
മൂന്നുപേരും ഉടൻ മരിച്ചു. മുംബൈ പൊലീസിെൻറ അന്നത്തെ അന്വേഷണം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുകാര്‍ സുസൂക്ഷ്മം നിരീക്ഷിച്ചതായും വിവരം ലഭിച്ചതോടെയാണ് ഈ മരണവും അന്വേഷിക്കുന്നത്. ഇതുവരെ സംശയങ്ങളൊന്നും ഉയരാത്ത ഈ മരണത്തിലെ ദുരൂഹത ഇബ്രാഹീമിെന ചോദ്യം െചയ്ത തീവ്രവാദ വിരുദ്ധ സേനയും (എ.ടി.എസ്) അന്വേഷിക്കുന്നുണ്ട്.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംഭവത്തിൽ അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മന്ത്രിയെ കണ്ടപ്പോഴായിരുന്നു അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ഇതിനു പിന്നിൽ തീവ്രവാദബന്ധമുണ്ടോയെന്ന സംശയങ്ങളടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിെൻറ അടിയന്തര ഇടപെടലും അേന്വഷണവും വിഷയത്തിൽ ഉണ്ടാകണമെന്നും എം.പിമാർ മന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.