നാദാപുരം: കാണാതായ മകന്റെ വരവും കാത്ത് രക്ഷിതാക്കൾ. വാണിമേൽ ചേലമുക്കിലെ വടേക്കണ്ടി അസീസും മാതാവ് താഹിറയുമാണ് അഞ്ചു വർഷം മുമ്പ് വീട് വിട്ട ഏകമകൻ മുഹമ്മദ് അസ്ലഹിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്നത്. 2018ലാണ് 21കാരനായ മുഹമ്മദ് അസ്ലഹ് വീടുവിട്ടിറങ്ങിയത്.
കല്ലാച്ചി സ്വകാര്യ കോളജിൽ ബി.കോമിന് പഠിക്കുന്നതിനിടെയായിരുന്നു തിരോധാനം. അന്നുമുതൽ മകനെ അന്വേഷിച്ച് അലയുകയാണ് ഇവരുടെ കുടുംബം. പലപ്രാവശ്യം പൊലീസ് സ്റ്റേഷനിലും കലക്ടറേറ്റിലും മറ്റു ഓഫിസ് പടിക്കലും കയറിയിറങ്ങി പരാതി നൽകിയിട്ടും മകനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല.
ഒരു പ്രാവശ്യം അജ്മീർ യാത്ര നടത്തി തിരിച്ചുവന്നതിനാൽ അവിടെയുണ്ടാകും എന്ന പ്രതീക്ഷയിൽ നിരവധി തവണ അന്വേഷണം നടത്തുകയായി. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പേ അമൃത ടി.വിയിലെ കഥയല്ല ഇത് ജീവിതം എന്ന പരിപാടിയിൽ ഇവരുടെ അവസ്ഥ കാണിച്ചിരുന്നു.
ആരെങ്കിലും അതു കണ്ട് വിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. വീടു വിട്ടിറങ്ങുമ്പോൾ മൊബൈൽ ഫോൺ എടുക്കാതെയാണ് പോയതെന്ന് ഇവർ പറഞ്ഞു. മകനെ കണ്ടെത്താൻ ആരെങ്കിലും സഹായിക്കണം എന്ന അപേക്ഷയാണ് ഇവർക്കുള്ളത്. ഫോൺ: 9778 788688, 9048212509.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.