കോഴിക്കോട്: സ്വകാര്യ ബസിന് മുകളില്‍ കയറി ആളുകൾ യാത്രചെയ്ത വിഡിയോ പുറത്തുവന്നതിനു പിന്നാലെ ബസ് ജീവനക്കാർക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ. ബിജുമോന് അറിയിച്ചു.
കോഴിക്കോട് കിനാലൂര്‍ റൂട്ടിലോടുന്ന നസീം ബസിന് മുകളിൽ കയറി ആളുകൾ യാത്രചെയ്യുന്ന ദൃശ്യം കാര്‍ യാത്രികരാണ് പകര്‍ത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 9.20ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന ട്രിപ്പിനിടെയാണ് തിരക്കുകാരണം യാത്രക്കാർ ബസിനുമുകളിൽ കയറിയത്. ബുധനാഴ്ച കണ്ടക്ടറെയും ഡ്രൈവറെയും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ മുമ്പാകെ ഹാജരാക്കാൻ ബസ് ഉടമയോട് നിർദേശിച്ചിട്ടുണ്ട്. ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കുമെന്നും നിര്‍ബന്ധിത പരിശീലനത്തിന് അയക്കുമെന്നും ആര്.ടി.ഒ കെ. ബിജുമോന് അറിയിച്ചു. കൂടാതെ ഇവരിൽനിന്ന് പിഴ ഈടാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.