പേരാമ്പ്രയിൽ 11 പേർക്ക് തെരുവുനായുടെ കടിയേറ്റു

പേ​രാ​മ്പ്ര: ടൗ​ണി​ൽ​നി​ന്ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പെ​രു​വ​ണ്ണാ​മൂ​ഴി കും​ബ്ലാ​നി​ക്ക​ല്‍ ജോ​യി (60), പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ ഗീ​ത (52), നെ​ല്യാ​ടി​ക്ക​ണ്ടി പ്ര​കാ​ശ​ന്‍ (52), കൊ​മ്മി​ണി​യോ​ട്ടു​ക​ണ്ടി ശ്രീ​ധ​ര​ന്‍ (55), കു​റ്റ്യാ​ടി സ​ബീ​ല്‍ (40), മു​തു​വ​ണ്ണാ​ച്ച പാ​ല​യാ​ട്ട് ഷീ​ന (40), മു​തു​വ​ണ്ണാ​ച്ച​യി​ലെ കൃ​ഷ്ണ​വേ​ണി (20), കാ​ര​യാ​ട്ടെ അ​മ്പി​ടാം​വീ​ട്ടി​ല്‍ ജ​യ​ന്‍ (45), കാ​യ​ണ്ണ കൂ​ട​ത്തി​ങ്ക​ല്‍ ബാ​ബു (60), കൂ​ത്താ​ളി ക​ണ്ടോ​ത്ത് അ​ശോ​ക​ന്‍ (60), മു​തു​കാ​ട്ടി​ലെ മ​ടു​ക്കാ​വു​ങ്ക​ല്‍ ലി​ജി (50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പ​ക​ലാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഹൈ​സ്കൂ​ൾ റോ​ഡ്, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് ക​ടി​ച്ച​ത്. കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്‍പ്പെ​ടെ ക​ടി​യേ​റ്റു. ഇ​തോ​ടെ പ്ര​ദേ​ശ​മാ​കെ ഭീ​തി​യി​ലാ​ണ്. പ​രി​സ​ര​ത്തെ മ​റ്റു നാ​യ്ക്ക​ളെ​യും പേ​പ്പ​ട്ടി ആ​ക്ര​മി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Tags:    
News Summary - 11 people were bitten by stray dogs in Perambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.