പേരാമ്പ്ര : കായണ്ണ മാട്ടനോട് എ.യു.പി സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് ഷഹൽ ഷാനും (11) സഹോദരി ആയിഷ തൻഹ(ഏഴ്)യും ജീവനുവേണ്ടി പൊരുതുകയാണ്. പൊന്നുമക്കളെ രക്ഷിക്കാൻ എങ്ങനെ 80 ലക്ഷം രൂപയുണ്ടാക്കുമെന്ന ആശങ്കയിൽ ഉള്ളുരുകി കഴിയുകയാണ് പള്ളിമുക്കിലെ ഷമീറും ഭാര്യയും.
ഇവരുടെ രണ്ടു മക്കളും തലാസീമിയ രോഗം പിടിപെട്ട് ആറുവർഷമായി ചികിത്സയിലാണ്. ചുവന്ന രക്താണുക്കളുടെ കുറവുമൂലമുണ്ടാവുന്ന ഒരു ജനിതക രോഗമാണ് ഇത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കുട്ടികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെയുള്ള ചികിത്സാ ചെലവുകളാൽ തന്നെ ഈ നിർധന കുടുംബത്തെ സാമ്പത്തികമായി തകർത്തിരിക്കുകയാണ്.
ശസ്ത്രക്രിയക്കാവശ്യമായ പണം സ്വരൂപിക്കാൻ നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. യോഗത്തിൽ വി.പി. അബ്ദുസ്സലാം, ടി. മുഹമ്മദ്, സി. ഇബ്രാഹിം ഫാറൂഖി, പി.സി. അബൂബക്കർ, സി.കെ. കുഞ്ഞബ്ദുള്ളഹാജി, എം.കെ. അബ്ദുൽഅസീസ്, ബഷീർ മറയത്തിങ്കൽ, പി.സി. അസ്സയിനാർ, കെ.കെ. ഇബ്രാഹിം, ആർ.കെ. മൂസ, പുനത്തിൽ പി.കെ. അബ്ദുള്ള, സി.കെ. അജ്നാസ് എന്നിവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികൾ : പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (മുഖ്യ രക്ഷാധികാരി), വാർഡ് മെംബർ പി.സി. ബഷീർ (ചീഫ് കോഓഡിനേറ്റർ) പി.കെ. അബ്ദുസ്സലാം (ചെയർ), അബ്ദുന്നാസർ തൈക്കണ്ടി (ജന. കൺ ),ആർ. ഷഹീർ മുഹമ്മദ് (വർക്കിങ് കൺ), സി.കെ. അബ്ദുൽ അസീസ് (ട്രഷ). കുട്ടികളുടെ മാതാവ് മുബീന കോറോത്തിന്റെ പേരിൽ കമ്മിറ്റി ഫെഡറൽ ബാങ്ക് മൊട്ടന്തറ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
A/c No: 13230100139045, IFSC - FDRL 0001323, Google pay no.7510742274.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.