ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി പേരാമ്പ്രയില്‍ നടത്തിയ റോഡ് ഷോ
പേരാമ്പ്ര: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പേരാമ്പ്രയില്‍ റോഡ് ഷോ നടത്തി. പേരാമ്പ്ര പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും ബ്ലോക്ക്, ജില്ല ഡിവിഷന് എന്‍.ഡി.എ സ്ഥാനാർഥികളെയും അണിനിരത്തിയാണ് റോഡ് ഷോ നടത്തിയത്.
പേരാമ്പ്ര ചെമ്പ്ര റോഡ് ജങ്ഷനില്‍നിന്നാരംഭിച്ച റോഡ് ഷോ മാര്‍ക്കറ്റ് പരിസരത്ത് സമാപിച്ചു. ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് വി.സി. ബിനീഷ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, പേരാമ്പ്ര പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡ് സ്ഥാനാർഥികൾ, ബ്ലോക്ക് ഡിവിഷന് സ്ഥാനാർഥികളായ കെ.എം. സുധാകരന്, ജിഷ സുധീഷ്, സി.കെ. ലീല, സുനി, ജില്ല പഞ്ചായത്ത് സ്ഥാനാർഥികളായ മധു പുഴയരികത്ത്, എം. ജയസുധ, സന്തോഷ് കാളിയത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.എം. ഷിബി, രാഗേഷ് തമ്മല്, എ. ബാലചന്ദ്രന്, കെ. രാഘവന് പഞ്ചായത്ത് പ്രസിഡൻറ് കെ.എന്‍. വിനു, ഇ.കെ. സുബീഷ്, ശ്രീജിത്ത് കല്ലോട്, ടി.പി. രാജേഷ്, പി. ബിജു കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.