പേരാമ്പ്ര: വണ്ടുകളുടെ ശല്യംമൂലം വീടൊഴിഞ്ഞ സി.ആർ.പി.എഫ് ജവാെൻറ വീട് ശുചീകരിക്കാൻ സൈനിക കൂട്ടായ്മ എത്തി. കശ്മീർ പുൽ വാമക്കടുത്ത് റെഷിപോരയിൽ സി.ആർ.പി.എഫിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ചെറുവണ്ണൂരിലെ മലയിൽ ഷംസുദ്ദീെൻറ വീട് ശുചീകരിക്കാനാണ് കോഴിക്കോട് വെസ്റ്റ് ഹിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ സേനകളിൽ ജോലി ചെയ്യുന്നവരുടെയും വിമുക്ത ഭടന്മാരുടെയും കൂട്ടായ്മയായ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിലെ മുപ്പത്തഞ്ചോളം വളൻറിയർമാർ എത്തിയത്.
ട്രസ്റ്റ് പ്രസിഡൻറ് അനിൽ കുമാർ, സെക്രട്ടറി സരീഷ് ചേവായൂർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടും പരിസരവും വൃത്തിയാക്കി അണുനാശിനി തളിച്ചു. അനിൽ, സരീഷ്, ഫഹദ്, സരിൻ, സ്മിതേഷ്, മഹേഷ്, അർജുൻ എന്നിവരുൾപ്പെട്ട സംഘമാണ് എത്തിയത്. ചെറുവണ്ണൂർ പഞ്ചായത്ത് സെക്ടറൽ മജിസ്ട്രേറ്റ് ഷിബു, ചെറുവണ്ണൂർ കൃഷി ഓഫിസർ ഇൻ ചാർജ് എസ്.ഡി. അമൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വണ്ട് ശല്യം കാരണം ജവാൻ വീടൊഴിഞ്ഞത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജവാന്മാർ വീട് ശുചീകരിക്കാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.