പേരാമ്പ്ര: പന്നിമുക്കിൽ കുറുക്കന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പിലാതോട്ടത്തിൽ താഴ ചിരുത, മഞ്ചാം കണ്ടി നിത്യ, പിലാറത്ത് താഴ ഷിനു എന്നിവർക്കാണ് പരിക്കേറ്റത്.
വീട്ടിനകത്ത് ഇരിക്കുകയായിരുന്ന ചിരുതയെ ശനിയാഴ്ച പകൽ 11 മണിക്ക് പിൻവാതിലിലൂടെ കയറിയ കുറുക്കൻ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും മുറിവേറ്റിട്ടുണ്ട്. മുഖത്ത് കടിക്കാൻ ചാടിയപ്പോൾ സ്റ്റൂൾ എടുത്ത് അടിച്ചതിനെത്തുടർന്നാണ് കുറുക്കൻ ഓടിപ്പോയത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. നിത്യക്ക് വീടിനുസമീപത്തുനിന്നാണ് കടിയേറ്റത്. ഷിനുവിനുനേരെ വെള്ളിയാഴ്ചയാണ് കുറുക്കന്റെ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.