പേരാമ്പ്ര: മുതുകാട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിെൻറ വീടിനുനേരെ കല്ലേറ്. ചക്കിട്ടപാറ ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുതുകാട് കളരിമുക്കില്‍ വടക്കേടത്ത് തോമസിെൻറ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
മുതുകാട് ഭാഗത്തുനിന്ന് കാറിലെത്തിയവര്‍ കല്ലെറിയുകയായിരുന്നെന്നും തുടര്‍ന്ന് പെരുവണ്ണാമൂഴി ഭാഗത്തേക്ക് കടന്നുകളഞ്ഞതായും പെരുവണ്ണാമൂഴി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെരുവണ്ണാമൂഴി പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമത്തില്‍ കോണ്‍ഗ്രസ് ഏഴാം വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് ജിതേഷ് മുതുകാട്, ഗ്രാമപഞ്ചായത്തംഗം ഷീന റോബിന്‍, ജോസ് പുളിന്താനം, എം. അശോകന്‍, രാജേഷ് തറവട്ടത്ത് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.