പേ​രാ​മ്പ്ര എ​ക്സൈ​സ് ഓ​ഫി​സി​െൻറ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ൽ

മാധ്യമങ്ങൾക്ക് വാർത്ത നൽകിയതിന് എക്സൈസ് ഓഫിസ് ആക്രമിച്ച് ക​ഞ്ചാ​വു​കേ​സ് പ്രതിയുടെ പ്രതികാരം


പേ​രാ​മ്പ്ര: ക​ഞ്ചാ​വു​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി ഫോ​ട്ടോ പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​തി​െൻറ പ്ര​തി​കാ​ര​മാ​യി പേ​രാ​മ്പ്ര എ​ക്സൈ​സ് ഓ​ഫി​സി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി.കാ​യ​ണ്ണ ന​ര​യം​കു​ളം സ്കൂ​ൾ​പ​റ​മ്പി​ൽ ല​തീ​ഷും (34) സം​ഘ​വു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ല​തീ​ഷി​നെ കൂ​ടാ​തെ മ​റ്റു ര​ണ്ടു പേ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ചേനോളി കേളോത്ത് ശ്യാമിനെ (29) എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​ച്ച് പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​ഫി​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി പ്ര​ധാ​ന വാ​തി​ലി​െൻറ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ഓ​ഫി​സ​റെ ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ല​തീ​ഷി​നെ ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​ന് ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് സം​ഘം കൈ​ത​ക്ക​ലി​ൽ​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷ​മാ​ണ് മ​റ്റു ര​ണ്ടു പേ​രെ​യും കൂ​ട്ടി എ​ക്സൈ​സ് ഓ​ഫി​സി​ലെ​ത്തി അ​തി​ക്ര​മം കാ​ണി​ച്ച​ത്. പ്ര​തി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


Tags:    
News Summary - attacking the excise office for giving news to the media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.