പേരാമ്പ്ര: വീടുകളില്‍ കടന്ന് ചുമരുകളിലും തട്ടുകളിലും ഓടിനടിയിലും അടുക്കളയിലും പറ്റിപ്പിടിച്ച് താവളമാക്കുന്ന വണ്ടുകളുടെ ശല്യംമൂലം സി.ആർ.പി.എഫ് ജവാെൻറ കുടുംബം ദുരിതത്തിൽ. ഇവയുടെ ശല്യംമൂലം പൊറുതിമുട്ടി വീട് ഒഴിഞ്ഞുപോകാൻ ഒരുങ്ങുകയാണ് ചെറുവണ്ണൂർ പുല്ലർമായിപ്പാറക്കടുത്ത് താമസിക്കുന്ന മലയിൽ ഷംസുദ്ദീനും കുടുംബവും.
ഷംസുദ്ദീനും പ്രായമായ പിതാവും മാതാവും ഭാര്യയും ഏഴുമാസം പ്രായമായ മകനുമടങ്ങുന്ന കുടുംബത്തിന് ഭക്ഷണം കഴിക്കാനോ കിടന്നുറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. വീടിെൻറ മച്ച്, അലമാര, ജനാല, പാത്രങ്ങൾ, ഫാൻ എന്നിവയിലെല്ലാം ആയിരക്കണക്കിന് വണ്ടുകൾ നിറഞ്ഞിരിക്കുകയാണ്.
മുപ്ലിവണ്ട്, ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ ദേശവ്യത്യാസമനുസരിച്ച് പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. കട്ടിയുള്ള പുറന്തോട്, രൂക്ഷഗന്ധമുള്ള സ്രവം എന്നിവയുള്ളതിനാൽ ഇതിനെ ഒരു ജീവിയും ആഹാരമാക്കുന്നില്ല. ലുപ്രോപ്സ് ട്രിസ്റ്റിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയുടെ ശല്യം
റബർ തോട്ടങ്ങൾക്കടുത്തുള്ള വീടുകളിലാണ് കൂടുതലായി ഉണ്ടാകുന്നത്. രാത്രിയിൽ വന്ന് വീടിെൻറ ചുമരുകളിലും ഓടിനടിയിലും തമ്പടിക്കുന്ന വണ്ടുകളിൽ ചെറിയയൊരു ഭാഗം രാവിലെയാകുേമ്പാൾ നിലത്ത് വീണുകിടപ്പുണ്ടാകും.
വീട്ടുകാർ ഇവയെല്ലാം തൂത്തുവാരി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചാലും രാത്രിയാകുന്നതോടെ വണ്ടുകൾ വീണ്ടും കൂട്ടത്തോടെ പറന്നെത്തും. രാത്രിയിൽ ആഹാരം കഴിക്കാനിരുന്നാൽ മുകളിൽനിന്ന് വണ്ടുകൾ പൊഴിഞ്ഞുവീഴുകയാണ്. മുറികൾക്കുള്ളിലെ വെളിച്ചം കെടുത്തി പുറത്ത് വെളിച്ചം നൽകി ഇവയെ വീട്ടിനുള്ളിൽനിന്ന് ഒരു പരിധിവരെ അകറ്റാം. ദേഹത്തു തൊട്ടാൽ ചൊറിച്ചിലും അനുഭവപ്പെടുന്നു. ഓടുകളിലും മറ്റും പറ്റിക്കൂടുന്ന ഇവ അടുക്കളയിൽ ഭക്ഷണപ്പാത്രത്തിലും മറ്റും വീണ് ഭക്ഷണം ഉപയോഗിക്കാൻ പറ്റാതാവുന്നു.
വണ്ടുകളെ റബർത്തോട്ടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. സി.ആർ.പി.എഫിൽ കോൺസ്റ്റബിളായി കശ്മീരിലെ പുൽവാമക്കടുത്ത് റെഷിപോര എന്ന സ്ഥലത്ത് ജോലിചെയ്യുന്ന ഷംസുദ്ദീൻ വീട്ടിൽ വണ്ട് ശല്യം രൂക്ഷമാണെന്നറിഞ്ഞതോടെ ലീവ് എടുത്ത് നാട്ടിലെത്തിയതാണ്.
ഉമ്മയെയും ശരീരം തളർന്ന് നടക്കാൻ പറ്റാത്ത അവസ്ഥയിലായ പിതാവ് കുഞ്ഞമ്മദിനെയും താൽക്കാലികമായി സഹോദരിയുടെ വീട്ടിൽ നിർത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഗ്രാമപഞ്ചായത്ത് ഓഫിസിലും കൃഷിഭവനിലും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു. തൊട്ടടുത്ത വീടുകളിലും ചെറിയ രീതിയിൽ വണ്ടുകളുടെ ശല്യമുണ്ട്.
വണ്ടിെൻറ ശല്യം രൂക്ഷമായതോടെ അവസാനവട്ട ശ്രമമെന്ന നിലയിൽ വണ്ടുകൾ കൂടുതലായി തമ്പടിച്ചിട്ടുള്ള അടുക്കളഭാഗത്ത് മേഞ്ഞ ഓടുകൾ നാട്ടുകാരുടെ സഹായത്തോടെ എടുത്തുമാറ്റി വീടുമുഴുവൻ മരുന്ന് തളിച്ചിരിക്കുകയാണ്. ശല്യം രൂക്ഷമായാൽ വീട് ഉപേക്ഷിച്ച് മറ്റെവിേടെക്കങ്കിലും മാറിത്താമസിക്കേണ്ട അവസ്ഥയിലാണ് താനും കുടുംബവുമെന്ന് ഷംസുദ്ദീൻ പറയുന്നു. വണ്ട് ശല്യം കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിനെ സഹായിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.