(ഫയൽ ചിത്രം)

കണ്ണിപ്പൊയിലിൽ ബോംബ് സ്ഫോടനം

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര കണ്ണിപ്പൊയിൽ ഭാഗത്ത് ബോംബ് സ്ഫോടനം നടന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി.

വെള്ളിയാഴ്ച പുലർച്ചയാണ് കനാലിനു സമീപത്ത് സ്ഫോടനം നടന്നത്. മൂന്ന് ബൈക്കിലെത്തിയ ആളുകളാണ് ബോംബെറിഞ്ഞതെന്ന് സമീപവാസി പറഞ്ഞു.

പെരുവണ്ണാമൂഴി പൊലീസും ഡോഗ് സ്ക്വാർഡും നടത്തിയ പരിശോധനയിൽ പൊട്ടാത്ത ഒരു സ്​റ്റീൽ ബോംബ് കണ്ടെത്തി. ഇത് ബോംബ് സ്ക്വാർഡ് നിർവീര്യമാക്കി.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതിനിടെ, ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രാഷ്​ട്രീയ പാർട്ടികൾ പരസ്പരം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുസ്​ലിം ലീഗ്​, കോൺഗ്രസ്​, സി.പി.എം, വെൽഫെയർ പാർട്ടി, ബി.ജെ.പിയും എന്നീ പാർട്ടികൾ ആവശ്യപ്പെട്ടു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.