ചങ്ങരോത്ത് പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു

പാ​ലേ​രി: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ ഈ ​മാ​സം 23 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1, 2, 7, 8, 15, 18 വാ​ർ​ഡു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ഡെ​ങ്കി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ ചെ​റി​യ​കു​മ്പ​ളം, പാ​റ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ​ക്ക് രോ​ഗ​മു​ണ്ട്.

ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​ങ്കി ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഹെ​ൽ​ത്ത് ഇ​ൻ​െ​സ്പ​ക്ട​ർ എ.​ടി. പ്ര​മീ​ള പ​റ​ഞ്ഞു. ഇ​വി​ട​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഫോ​ഗി​ങ് ന​ട​ത്തി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൊ​തു​കി​ന്റെ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ ആ​ക്ട് നി​ല​വി​ൽ വ​രു​ക​യും ഇ​തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ സ​മി​തി​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. പൊ​തു ജ​നാ​രോ​ഗ്യ പ്ര​കാ​രം കൊ​തു​കു​ക​ൾ​ക്ക് വ​ള​രാ​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം വീ​ടു​ക​ളി​ലോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലോ ക​ണ്ടെ​ത്തി​യാ​ൽ ഫൈ​ൻ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Dengue is spreading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.