പേരാമ്പ്ര: മദ്യശാലകൾ അടച്ചുപൂട്ടുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുമുന്നണി കേരളം മുഴുവൻ മദ്യം ഒഴുക്കുകയാണെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ല കമ്മിറ്റിയുടെ ലഹരിയില്ലാത്ത പുലരിയുടെ ഭാഗമായി നടക്കുന്ന ആയിരം ഗൃഹസദസ്സുകളുടെ ജില്ലതല ഉദ്ഘാടനം ചേനോളി കളോളി പൊയിൽ ജനശ്രീ സംഘത്തിൽ നിർവഹിക്കുകയായിരുന്നു അവർ.
സംഘംതല ഗൃഹ സദസ്സ് വിദ്യാർഥിനി ഋതു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എൻ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സഹകാരി അവാർഡ് ലഭിച്ച എൻ. സുബ്രഹ്മണ്യനെയും ഡോ. ജി.എം. ശ്രുതിയെയും ആദരിച്ചു. ഗാനരചയിതാവ് രമേഷ് കാവിൽ, വർക്കിങ് ചെയർമാൻ ബിജു കാവിൽ, കോഓഡിനേറ്റർ കെ.പി. ജീവാനന്ദ്, സംസ്ഥാന സമിതി അംഗം സുനിൽ കൊളക്കാട്, ബ്ലോക്ക് ചെയർമാൻ കെ.കെ. വിനോദൻ, എ. ഗോവിന്ദൻ, പി. സൈറാബാനു എന്നിവർ സംസാരിച്ചു. ആർ.സി. അമിത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുട്ടികളുടെ കലാപരിപാടികളും നടന്നു.
എൻ.എസ്. നിതീഷ്, സെമിലി സുനിൽ, അനിൽകുമാർ കീഴരിയൂർ, പി.എം. പ്രകാശൻ അശോകൻ മുതുകാട്, ഇ.പി. സജീവൻ, പി. സുരേന്ദ്രൻ, ശ്രീധരൻ കൽപത്തൂർ, നളിനി നല്ലൂർ, കെ.കെ. വത്സലൻ, രാമചന്ദ്രൻ ആയടത്തിൽ, കെ.കെ. സ്വപ്ന എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ വീടുകളിൽ ജനശ്രീ സംഘങ്ങളുടെ നേതൃത്വത്തിൽ ഗൃഹസദസ്സുകൾ നടന്നു.
അത്തോളി: പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ഗൃഹസദസ്സുകൾ അളകനന്ദ, അനുസ്മിയ ബൈജു, സ്നേഹ സുരേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ കലാപരിപാടികളും നടന്നു. മൂസ്സ മേക്കുന്നത്ത്, പ്രശാന്ത് ബാബു, വി.എ. ശിവദാസൻ, അഹമ്മദ് കോയ, അരുൺ വാളേരി, ഉഷ സുനിൽ, കെ.പി. ഹരിദാസ്, സി.കെ. രാമചന്ദ്രൻ, വാസവൻ പൊയിലിൽ, ഇല്ലത്ത് രാജൻ, മുഹമ്മദ് നാസിഫ് എന്നിവർ സംസാരിച്ചു.
പൂനൂർ: വള്ളിൽവയൽ മഹാത്മാഗാന്ധി ജനശ്രീ സംഘത്തിന്റെയും പുതുക്കുടിക്കുന്ന് ജനശ്രീ സംഘത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ലഹരിയില്ലാത്ത പുലരി’ ലഹരിവിരുദ്ധ സദസ്സ് പി.എം. ദേവിക ഉദ്ഘാടനം ചെയ്തു. കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജയപ്രകാശ് കറ്റോട് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ പി.സി. ഷിജിലാൽ, പി.കെ. സുനിൽകുമാർ, കെ. രവീന്ദ്രൻ, പി.പി. അഷ്റഫ്, എം.കെ. കുട്ടപ്പൻ നായർ, കെ. ആരാധ്യ എന്നിവർ സംസാരിച്ചു. എസ്. ദേവാനന്ദ സ്വാഗതവും ഇ.കെ. ബ്രിഷ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.