പേരാ​മ്പ്ര സംഘർഷം: എട്ടുപേർ അറസ്​റ്റിൽ

പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാർക്കറ്റ് സംഘർഷവുമായി ബന്ധപ്പെട്ട് എട്ടു പേരെ കൂടി പേരാമ്പ്ര പൊലീസ് അറസ്​റ്റ്​ ചെയ്തു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര വെസ്​റ്റ്​ മേഖല സെക്രട്ടറി എരവട്ടൂരിലെ രയരോത്ത് ബിനിൽരാജ് (28), ഡി.വൈ.എഫ്.ഐ മൊട്ടന്തറ യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ പുത്തലത്ത് കണ്ടിമീത്തൽ വിഷ്ണുലാൽ (27), മായിച്ചേരികണ്ടി മീത്തൽ അരുൺ (26), മുസ്​ലിം ലീഗ് പ്രവർത്തകരായ കൂളിക്കണ്ടി റഫീഖ് (36), കൂത്താളി രയരോത്ത് മീത്തൽ റഫീഖ് (40), പൈതോത്ത് പൂളച്ചാലിൽ റഷീദ് (46), മരുതേരി പരപ്പൂര് മീത്തൽ അൻഷാദ് (32), കൂളിക്കണ്ടി ഷമീർ (40) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ ദിവസം ഒരു സി.ഐ.ടി.യു പ്രവർത്തകനും അറസ്​റ്റിലായിരുന്നു. എല്ലാവരെയും കോടതി റിമാൻഡ്​ ചെയ്തു.

പൊലീസിനെതിരെ ബിനിൽരാജി​െൻറ കുടുംബം

പേരാമ്പ്ര: പൊലീസ് അർധരാത്രി വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന് അറസ്​റ്റിലായ ബിനിൽരാജി െൻറ മാതാപിതാക്കൾ ആരോപിച്ചു. ഞായറാഴ്ച പുലർച്ച ഒന്നര മണിക്ക് വീട്ടിൽ മാസ്ക് പോലും ധരിക്കാതെ എത്തിയ പൊലീസുകാർ വാതിലിൽ മുട്ടിവിളിച്ച് ബലമായി അകത്തുകടന്ന് ബിനിൽരാജിനെ മർദിച്ചെന്നും തടയാൻ ശ്രമിച്ച അച്ഛൻ രാജനെയും അമ്മ ദേവിയെയും മർദിച്ചെന്നും പറയുന്നു.ഇവർ പേരാമ്പ്ര താലൂക്ക്​ ആശുപത്രിയിൽ ചികിത്സ തേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.