മുളിയങ്ങലിൽ പെട്രോൾ ബോംബാക്രമണത്തിൽ വീട്ടിലെ കസേര കത്തി നശിച്ച നിലയിൽ

സാമ്പത്തിക തർക്കം: വീടുകൾക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം


പേരാമ്പ്ര: വിദേശത്തു നിന്നുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് മുളിയങ്ങലിലും കായണ്ണയിലും വീടുകൾക്ക് നേരെ ആക്രമണം. മുളിയങ്ങല്‍ നടുക്കണ്ടി ആഫിസിൻെറ വീടിനു നേരെ വെളളിയാഴ്ച്ച പുലർച്ചെ പെട്രോൾ ബോംബെറിഞ്ഞ് കേടുപാടുകൾ വരുത്തി. വീടിൻെറ ചുമരുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മുൻവശത്തെ വരാന്തയിൽ സൂക്ഷിച്ചിരുന്ന രണ്ട് കസേരകൾ കത്തിനശിക്കുകയും ചെയ്തു. തീ അണക്കാൻ ശ്രമിക്കവേ മുകൾ നിലയിൽ നിന്നും വീണ് ആസിഫിൻറെ സഹോദരൻ മുര്‍ഷിദിന് (29) പരുക്കേറ്റു. രണ്ട് കാലുകര്‍ക്കും പ്ലാസ്റ്ററിട്ടിട്ടുണ്ട്.

പേരാമ്പ്ര പൊലിസ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം തുടങ്ങി. വടകരയില്‍ നിന്ന് ബോംബ് സ്‌ക്വാഡ് എത്തി സ്ഥലത്ത് പരിശോധന നടത്തി. കായണ്ണ ഗ്രാമ പഞ്ചായത്തംഗം മുതിരക്കാലയിൽ പി.സി. ബഷീറിൻെറ വീട്ടിൽ കയറി വ്യാഴാഴ്ച്ച രാത്രി ഒരു സംഘമാളുകൾ അക്രമം നടത്തിയിരുന്നു. ഈ കേസിലെ പ്രതിയാണ് ആസിഫ്.

ഇരു സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും തർക്കങ്ങളും വീടാക്രമിക്കുന്നതു വരെ എത്തിയിരിക്കുകയാണ്. അർദ്ധരാത്രിയിലുള്ള ഈ ആക്രമണങ്ങൾ അമർച്ച ചെയ്യാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Financial Dispute: Attack on Homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.