പേരാമ്പ്ര: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്നും ഇതിനെതിരെ ഭരണ-പ്രതിപക്ഷ മുന്നണികളും മറ്റ് രാഷ്ട്രീയ പാർട്ടിയും യോജിച്ച ജനകീയ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു.
വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് പാലേരിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ചന്ദ്രൻ കല്ലുരുട്ടി പുതിയ പഞ്ചായത്ത് ഭാരവാഹികളുടെ പ്രഖ്യാപനം നിർവഹിച്ചു. റസാഖ് പാലേരി, ഇ.ജെ. മുഹമ്മദ് നിയാസ്, നസീം അടുക്കത്ത്, എം.കെ. ഖാസിം. അബ്ദുല്ല സൽമാൻ, എം.കെ. ഫാത്തിമ, വി.എം. മൊയ്തു തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി വി.എം. നൗഫൽ സ്വാഗതവും ടി.കെ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. ശേഷം തെരുവുഗായകൻ ബാബു ഭായിയുടെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ തെരുവുഗാനമേളയും അരങ്ങേറി. പ്രകടനത്തിന് വി.പി. അസീസ്, പി.പി. അമ്മദ്, ബാലകൃഷ്ണൻ തരിപ്പിലോട്, കെ.പി.സി. റഫീഖ്, പി.സി. അനില തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.