സെ​പ്റ്റം​ബ​ർ ആ​റി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന മെ​സേ​ജ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ

പാറക്കടവ് മെസേജ് കൾച്ചറൽ സെന്റർ ഉദ്ഘാടനം ആറിന്

പേ​രാ​മ്പ്ര: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പാ​ലേ​രി പാ​റ​ക്ക​ട​വി​ൽ നി​ർ​മി​ച്ച മെ​സേ​ജ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ സെ​പ്റ്റം​ബ​ർ ആ​റി​ന് കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സെ​ന്റ​ർ, ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ൺ​സ​ലി​ങ് സെ​ന്റ​ർ, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ലൈ​ബ്ര​റി, ത​ഹ്ഫീ​ദു​ൽ ഖു​ർ​ആ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ, ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് വി​ങ് തു​ട​ങ്ങി​യ​വ​യാ​ണ് സെ​ന്റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. വൈ​കീ​ട്ട് നാ​ല​ര​ക്ക് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം.​പി, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, മു​ൻ എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റ​സാ​ഖ് പാ​ലേ​രി, ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ണ്ണി വേ​ങ്ങേ​രി, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ പൈ​ങ്ങോ​ട്ടാ​യ്, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​നി​ത വി​ഭാ​ഗം മു​ൻ പ്ര​സി​ഡ​ന്റ് കെ.​എ​ൻ. സു​ലൈ​ഖ ടീ​ച്ച​ർ, എ​സ്.​ഐ.​ഒ സം​സ്ഥാ​ന സ​മി​തി​യം​ഗം ന​വാ​ഫ് പാ​റ​ക്ക​ട​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ന​വാ​സ് പാ​ലേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​വി​രു​ന്നും മ​ല​ർ​വാ​ടി ബാ​ല​സം​ഘം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ എം. ​അ​ബ്ദു​റ​ഹീം, എം.​കെ. ഖാ​സിം, സു​ൽ​ത്താ​ൻ നൂ​റു​ദ്ദീ​ൻ, കെ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, പി. ​അ​ബ്ദു​റ​സാ​ഖ്, എം.​സി. ഷ​ഫീ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Inauguration of Parakkadav Message Cultural Center on 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.