പേരാമ്പ്ര: ചെങ്ങോടുമലയിൽ കനത്ത മഴയിൽ പാറക്കഷണങ്ങളും മണ്ണും ഇടിഞ്ഞതിനെ തുടർന്ന് കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പൂവ്വത്തുംചോലയിൽ ദേവിയുടെ കുടുംബത്തെയാണ് ശനിയാഴ്ച മാറ്റി താമസിപ്പിച്ചത്. 1984ൽ വലിയ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിനു സമീപത്താണ് ഇപ്പോൾ മണ്ണിടിഞ്ഞത്.
വലിയൊരു പാറക്കഷണം മരത്തിൽ തട്ടി നിന്നതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. ചെങ്ങോടുമലയിൽ ക്വാറിക്ക് അനുമതി തേടിയ 12 ഏക്കറിൽനിന്ന് അധികം ദൂരത്തല്ല മണ്ണിടിഞ്ഞ സ്ഥലം. 84 ഉരുൾപൊട്ടലിൽ പുറത്തുവന്ന പാറക്കഷണങ്ങൾ ഏതു സമയത്തും താഴേക്ക് പതിക്കാവുന്ന അവസ്ഥയാണ്. ക്വാറി യാഥാർഥ്യമായാലുണ്ടാവുന്ന സ്ഫോടനങ്ങൾ ഈ മേഖലക്ക് വലിയ ഭീഷണി ഉണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.