പേരാമ്പ്ര: തെരഞ്ഞെടുപ്പ് നടന്ന് വോട്ടെണ്ണുന്നതു വരെയൊന്നും കാത്തുനിൽക്കാതെ ഉറപ്പിച്ചുപറയാം, പേരാമ്പ്ര പഞ്ചായത്ത് പുതിയ ഭരണസമിതിയിൽ 14ാം വാർഡിൽനിന്നു മിനിയുണ്ടാവും. എന്താണ് ഇത്രയും ഉറപ്പെന്നു ചോദിച്ചാൽ പറയാനുള്ളത് അവിടെ പ്രധാന മത്സരം രണ്ടു മിനിമാർ തമ്മിലാണ്.
യു.ഡി.എഫിനുവേണ്ടി കോൺഗ്രസ് രംഗത്തിറക്കുന്നത് 2010ൽ 14ാം വാർഡിൽ മത്സരിച്ച് ജയിച്ച മിനി വട്ടക്കണ്ടിയെയാണ്. ഇടതുമുന്നണി ഗോദയിലിറക്കിയത് നിലവിലെ 15ാം വാർഡ് മെംബർ മിനി പൊൻപറയെയാണ്. ബി.ജെ.പിക്കുവേണ്ടി കുഞ്ഞിക്കേളോത്ത് തങ്കയും മത്സരരംഗത്തുണ്ടെങ്കിലും പ്രധാന മത്സരം മിനിമാർ തമ്മിൽതന്നെയാണ്.
14ാം വാർഡ് യു.ഡി.എഫ് സിറ്റിങ് സീറ്റാണെങ്കിലും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് വിജയിക്കുന്നത്. മിനി പൊൻപറ കഴിഞ്ഞ തവണ 93 വോട്ടിനാണ് മുസ്ലിം ലീഗിെൻറ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.