പേരാമ്പ്ര: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലെടുക്കാൻ അവസരമാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയും ബി.എം.എസും രംഗത്ത്. ഇരുവരും പഞ്ചായത്ത് സെക്രട്ടറിക്കും ജില്ല കലക്ടർക്കും നിവേദനം നൽകി. സി.ഐ.ടി.യു തൊഴിലാളികളെ മാത്രം മത്സ്യമാര്‍ക്കറ്റില്‍ എടുക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ധര്‍ണ നടത്തി.
മത്സ്യമാര്‍ക്കറ്റില്‍ തങ്ങളുടെ പ്രതിനിധികളായ 11 പേരെകൂടി തൊഴിലാളികളായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടും ഒരു വിഭാഗത്തെ മാത്രമെടുക്കാനുള്ള തീരുമാനത്തിന് ജില്ല കലക്ടറും കൂട്ടുനിന്നതായി ഐ.എന്‍.ടി.യു.സി ആരോപിച്ചു.
മാര്‍ക്കറ്റ് പരിസരത്ത് നടത്തിയ ധര്‍ണ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വി.വി. ദിനേശന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് രാജന്‍ മരുതേരി, ബാബു തത്തക്കാടന്‍, പി.എം. പ്രകാശന്‍, കെ.സി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഷാജു പൊന്‍പറ, പി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.