പേരാമ്പ്ര: നമ്പ്രത്ത്കര യു.പി സ്കൂളിൻ്റെ 99ാം വാർഷികാഘോഷം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. യുവകവിയും ഗാന രചയിതാവുമായ നിധീഷ് നടേരി മുഖ്യപ്രഭാഷണം നടത്തി.
പ്രതിഭാ പുരസ്കാര വിതരണം, വിവിധ സ്കോളർഷിപ്പുകൾ നേടിയ കുട്ടികൾക്കുള്ള അനുമോദനം, വിദ്യാരംഗം രക്ഷിതാക്കൾക്കായുള്ള സബ്ജില്ലാ ക്വിസ് മത്സരത്തിൽ മികച്ച വിജയം നേടിയ ജിനഷ, മികച്ച പ്രാദേശിക വാർത്ത ചാനൽ അവതാരകനുള്ള അവാർഡ് നേടിയ രഞ്ജിത്ത് കെ.പി എന്നിവരെ അനുമോദിച്ചു. വേദിയിൽ മാനേജർ കെ. രാഘവനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പി.ടി.എ പ്രസിഡൻ്റ് സുനിൽ പാണ്ട്യടത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക സുഗന്ധി ടി.പി റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ രാജൻ കിടഞ്ഞിയിൽ സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം കെ.സി രാജൻ, മാനേജർ കെ. രാഘവൻ, മുൻപ്രധാനാധ്യാപകനും സാഹിത്യകാരനുമായ എം. ശ്രീഹർഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഗോപിഷ് ജി.എസ് നന്ദി പറഞ്ഞു. വാർഷികാഘോഷത്തോടനുബന്ധിച്ച് മാർച്ച് ഏഴ്, എട്ട് ദിവസങ്ങളിലായി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.