ആ​വ​ള മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം

ഡോക്ടറില്ല; ആവള മൃഗാശുപത്രിയുടെ പ്രവർത്തനം നിലച്ചു

പേരാമ്പ്ര: ഡോക്ടർ സ്ഥലംമാറിപ്പോയി മാസങ്ങൾ കഴിഞ്ഞിട്ടും പകരം നിയമനം നടത്താത്തത് കാരണം ആവള മൃഗാശുപത്രിയുടെ പ്രവർത്തനം നിലച്ചു.

എട്ടു മാസമായി നിലവിലെ ഡോക്ടർ സ്ഥലംമാറിപ്പോയിട്ട്. എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്വന്തം കെട്ടിടമാണ് ആശുപത്രിക്കുള്ളത്. നിരവധി ക്ഷീരകർഷകരും ആട്, കോഴിവളർത്തുന്നവരും ആശ്രയിക്കുന്ന ഇവിടെ എത്രയും പെട്ടെന്ന് ഡോക്ടറെ നിയമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ആവള, കുട്ടോത്ത്, എടവരാട്, പെരിഞ്ചേരിക്കടവ്, കക്കറമുക്ക്, പള്ളിയത്ത് എന്നിവിടങ്ങളിലെ ക്ഷീരകർഷകരാണ് പ്രയാസമനുഭവിക്കുന്നത്. ഇവർ നിലവിൽ മുയിപ്പോത്ത് മൃഗാശുപത്രിയേയോ പേരാമ്പ്ര മൃഗാശുപത്രിയേയോ ആണ് ആശ്രയിക്കുന്നത്. 

Tags:    
News Summary - no doctor-avala veterinary hospital has stopped functioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.