പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് ഈ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഉദ്ഘാടനം ആഘോഷമാക്കാൻ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവക്കെല്ലാം കുറുകെയാണ് പാത കടന്നുപോകുന്നത്. 47.29 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മാണം. ബൈപാസിനായി 13 വര്‍ഷമായുള്ള പേരാമ്പ്രക്കാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാവുന്നത്.
സ്ഥലം എം.എല്‍.എയും മുൻമന്ത്രിയുമായ ടി.പി. രാമകൃഷ്ണന്റെ നിരന്തര ഇടപെടലുകളാണ് ബൈപാസ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്.
കൃഷി, പി.ഡബ്ല്യു.ഡി റോഡ്സ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന്, റവന്യൂ, ഇറിഗേഷന്‍ തുടങ്ങി വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബൈപാസ് യാഥാർഥ്യത്തിലെത്തിച്ചത്. പേരാമ്പ്ര എൽ.ഐ.സി ഓഫിസിനു സമീപത്തുനിന്ന് തുടങ്ങി കക്കാട് വരെ 12 മീറ്റര്‍ വീതിയില്‍ 2.768 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിച്ചത്.
ബി.എം.ബി.സി നിലവാരത്തില്‍ ഏഴു മീറ്റര്‍ വീതിയിലാണ് റോഡ് ടാറിങ് നടത്തിയിരിക്കുന്നത്. ഏപ്രില്‍ 30ന് വൈകീട്ട് 3.30ന് ചെമ്പ്ര റോഡിനോടു ചേര്‍ന്ന മൈതാനത്താണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തുക.
സ്വാഗതസംഘം യോഗം ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബൈപാസ് റോഡ് സംസ്ഥാപന പാതയുമായി ബന്ധിപ്പിക്കുന്ന കക്കാട്, എൽ.ഐ.സി ഭാഗങ്ങളിലെ നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിനും ബൈപാസിനെ ബസ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുന്ന റോഡ് നിര്‍മിക്കുന്നതിനുമായി 16.71 കോടി രൂപയുടെ അനുമതിക്കായി ആര്.ബി.ഡി.സി കിഫ്ബിക്ക് സമര്‍പ്പിച്ച അപേക്ഷ നിറവേറ്റുമെന്ന് കിഫ്ബി അധികൃതര്‍ അറിയിച്ചതായി എം.എൽ.എ യോഗത്തെ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, രാജന് മരുതേരി, എ.കെ. ചന്ദ്രന്, രാഗേഷ് തറമ്മല്‍, മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദ്, കെ. സജീവന്, ഒ. രാജന്, സി.പി.എ. അസീസ്, ബേബി കാപ്പുകാട്ടില്‍, എസ്.കെ. സജീഷ്, കെ.പി. ആലിക്കുട്ടി, പി.ടി. അഷ്റഫ്, എന്‍.എസ്. കുമാര്‍, കെ. പ്രദീപ്കുമാര്‍, സുരേഷ് ബാബു കൈലാസ്, വി.എം. മുഹമ്മദ്, ബാദുഷ അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: ടി. പി. രാമകൃഷ്ണന് (ചെയര്‍), ഷീജ ശശി, എം.പി. ശിവാനന്ദന്, സുരേഷ് ചക്കാടത്ത്, കെ.വി. ബാബുരാജ്, കെ. സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, സി.കെ. ശശി, പി.എന്‍. ശാരദ, കെ.ടി. രാജന്, എന്‍.ടി. ഷിജിത്ത്, എ.എം. സുഗതന്, കെ.കെ. നിര്‍മല, പി.കെ. ഗിരീഷ്, സി.എം. ബാബു, വി.പി. ദുല്‍ഫിക്കിൽ (വൈ. ചെയര്‍), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു (കണ്), ബേബി കാപ്പുകാട്ടില്‍.
പി.കെ.എം. ബാലകൃഷ്ണന്, മനോജ് ആവള, എം. കുഞ്ഞമ്മദ്, എസ്.കെ. സജീഷ്, രാജന് മരുതേരി, മുഹമ്മദ് ചാലിക്കര, രാഗേഷ് തറമ്മല്‍, കെ.പി. ആലിക്കുട്ടി, യൂസഫ് കോറോത്ത്, എന്‍.എസ്. കുമാര്‍, കെ. പ്രദീപ്കുമാര്‍, പി.ടി. അഷ്റഫ്, കെ.കെ. പ്രേമന് (ജോ. കണ്), ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് (ട്രഷ), മുന്‍ എം.എല്‍.എമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സി.ഡി.എസ് ചെയര്പേഴ്സൻമാരും ഉള്‍പ്പെടുന്ന 301 അംഗ സ്വാഗതസംഘ കമ്മിറ്റിക്ക് രൂപം നല്കി.
പരിപാടിയുടെ വിജയത്തിനും ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമായി പേരാമ്പ്രയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും വിവിധ ദിവസങ്ങളിലായി പ്രത്യേക സ്വാഗതസംഘ യോഗങ്ങള്‍ ചേരാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.