പേരാമ്പ്ര: സംഘർഷത്തെ തുടർന്ന് അടച്ച പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സി.പി.എമ്മിൽ ഭിന്നത. ചില പാർട്ടി അനുഭാവികൾ സാമൂഹിക മാധ്യമങ്ങളിലൂടെ വിയോജിപ്പുകൾ പരസ്യമാക്കി രംഗത്തു വന്നിട്ടുണ്ട്. പേരാമ്പ്രയിലെ മുതിർന്ന സി.ഐ.ടി.യു നേതാവിനെതിരെയാണ് ആരോപണമുന്നയിക്കുന്നത്.
മത്സ്യ മാർക്കറ്റിൽ എസ്.ടി.യുവിെൻറ തൊഴിലാളികൾ മാത്രമാണ് ഉള്ളതെന്നും അവിടെ സി.ഐ.ടി.യു തൊഴിലാളികളെ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സി.പി.എമ്മിെൻറ നേതൃത്വത്തിൽ രംഗത്ത് വന്നത്. മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുമായി നടത്തിയ ചർച്ചയിൽ പുതിയതായി മൂന്ന് സി.ഐ.ടി.യു പ്രവർത്തകരെ മാത്രമാണ് പ്രവേശിപ്പിക്കാൻ ധാരണയായത്. ഇത് എതിർപക്ഷവുമായുള്ള രഹസ്യ നീക്കത്തിെൻറ ഭാഗമാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
മത്സ്യ മാർക്കറ്റ് സംഘർഷത്തിൽ എട്ടോളം പാർട്ടി പ്രവർത്തകർ റിമാൻഡിൽ കഴിഞ്ഞു. അർധരാത്രി പോലും പൊലീസ് ഡി.വൈ.എഫ്.ഐക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തി. ഇങ്ങനെ പാർട്ടി പ്രവർത്തകർ പല ത്യാഗങ്ങൾ സഹിച്ചിട്ടും ചിലർ അതിനെ ഒറ്റുകൊടുത്തെന്നാണ് ആരോപണം.
വെസ്റ്റ് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സി.ഐ.ടി.യുവിനെ കയറ്റാനുള്ള 'മത്സ്യ മാർക്കറ്റ് ഓപറേഷൻ' നടന്നത്. ഇദ്ദേഹത്തെ അനുകൂലിച്ചും പോസ്റ്റുകൾ വരുന്നുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഏറ്റവും കൂടുതൽ പഴിച്ചത് ഇദ്ദേഹത്തെ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.